എല്ലാം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് മകൾ പിതാവിനെ വീഡിയോ കോൾ ചെയ്ത് മരിച്ചിട്ടില്ലെന്ന് അറിയിച്ചത്. താൻ ഇപ്പോഴും ജീവനോടെയുണ്ടെന്നാണ് യുവതി പിതാവിനോട് പറഞ്ഞത്. പട്നയിലുള്ള അനുഷ കുമാർ എന്ന യുവതിയെയാണ് കാണാതായത്.
അൻഷുവിനായി ബന്ധുക്കൾ വ്യാപകമായ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് സ്ഥലത്തുള്ള കനാലിൽ നിന്നും ഒരു യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇത് അൻഷുവിന്റേതാണെന്ന സംശയത്തിൽ ബന്ധുക്കളെ വിവരം അറിയിച്ചു.
advertisement
കാണാതാകുമ്പോൾ അൻഷു കുമാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള വസ്ത്രമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. മുഖം വികൃതമായതിനാൽ വ്യക്തമായിരുന്നില്ല. ഇത് അൻഷുവാണെന്ന് കരുതി കുടുംബം മൃതദേഹം ഏറ്റെടുക്കുകയും സംസ്കരിക്കുകയുമായിരുന്നു.
മരണ വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ജീവനോടെയുണ്ടെന്ന് അറിയിച്ച് അൻഷു പിതാവിന് വീഡിയോ കോൾ ചെയ്തത്. കാമുകനൊപ്പം ഓടിപ്പോയ അൻഷു വിവാഹിതയായി ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്.
അതേസമയം, മരിച്ചെന്ന് കരുതിയ യുവതിയെ ജീവനോടെ കണ്ടെത്തിയതോടെ, ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന അന്വേഷണത്തിലായിരുന്നു പൊലീസ്. ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട യുവതിയുടേതാണ് മൃതദേഹം എന്നാണ് കണ്ടെത്തൽ. ഈ യുവതിയുടെ മാതാപിതാക്കൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു.