അതേസമയം പുതിയ വനിതാസംവരണ ബിൽ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നടപ്പാകില്ല. മണ്ഡലപുനർനിർണയത്തിനു ശേഷമായിരിക്കും വനിതാ സംവരണ നടപ്പാക്കുമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബിൽ. വനിതാ സംവരണ ബിൽ അവതരിപ്പിച്ചതിന് പിന്നാലെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റ് മന്ദിരത്തിലെ രാജ്യസഭയിലേക്ക് എത്തി.
Also Read- പഴയ മന്ദിരമേ വിട; പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എംപിമാരെ നയിച്ച് പ്രധാനമന്ത്രി
advertisement
വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വർദ്ധിക്കും. കേരള നിയമസഭയിൽ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോൾ 11 വനിതാ അംഗങ്ങൾ മാത്രമാണ് നിയമസഭയിൽ ഉള്ളത്. എൽഡിഎഫിൽ പത്തും പ്രതിപക്ഷത്ത് ഒന്നും വനിതാ അംഗങ്ങളാണ് നിയമസഭയിൽ ഉള്ളത്. പുതിയ നിയമം നടപ്പാകുന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭാ സീറ്റുകളിൽനിന്ന് ആറ് വനിതാ എം.പിമാർ ലോക്സഭയിലേക്ക് പോകും.