TRENDING:

അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാര്‍ക്കും മാസശമ്പളം നല്‍കാമെന്ന് കമൽ ഹാസൻ

Last Updated:

കമൽ ഹാസന്റെ പാ‍ര്‍ട്ടിയ്ക്ക് ആം ആദ്മി പാര്‍ട്ടി തമിഴ്നാട് ഘടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്ന് കമൽ ഹാസന്റെ വാഗ്ദാനം. സ്ത്രീശാക്തീകരണത്തിനാണ് തന്റെ പാര്‍ട്ടി മുൻഗണന നല്‍കുന്നതെന്നാണ് കമൽ ഹാസന്റെ വാഗ്ദാനം. അതേസമയം, നടൻ രജിനികാന്തിന്റെ പുതിയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യമായ സമയത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement

അണ്ണാ ഡിഎംകെ ഉള്‍പ്പെടെയുള്ള ദ്രാവിഡ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രജിനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കാനായിരുന്നു അണികളോട് അദ്ദേഹം നിര്‍ദേശിച്ചത്. അണ്ണാ ഡിഎംകെയിൽ എംജിആറിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന ആരും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'നാളെ നമതേ' എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് കമൽ ഹാസൻ വ്യക്തമാക്കി. മഹാത്മാ ഗാന്ധി, എം ജി ആര്‍, പെരിയാര്‍, അംബേദ്കര്‍ തുടങ്ങിയവരെല്ലാം നമ്മുടെ ജനതയെ മുന്നോട്ടു നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

advertisement

ALSO READ:പുതുവർഷത്തിലേക്ക് കടക്കാനൊരുങ്ങുമ്പോൾ അറിയുക! കോവിഡ് കാലം നമ്മെ പഠിപ്പിച്ച ഏഴ് സാമ്പത്തിക പാഠങ്ങൾ[NEWS]താരീഖ് അൻവർ വന്നാൽ തീരുമോ കേരളത്തിലെ കോൺഗ്രസിന്റെ പ്രതിസന്ധി[NEWS]കോവിഡ് മൂലം ജോലി നഷ്ടമായി; കാസർഗോഡ് സ്വദേശിക്ക് ദുബായിൽ ഏഴ് കോടിയുടെ ഭാഗ്യം

advertisement

എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് എത്തിക്കുമെന്നത് അടക്കമുള്ള ഏഴു നിര്‍ദേശങ്ങളാണ് കമൽഹാസൻ മുന്നോട്ടുവെച്ചിട്ടുള്ളത്. പച്ചപ്പ് കാത്തുസൂക്ഷിക്കാനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുമെന്നും ദാരിദ്യനിര്‍മാര്‍ജനത്തിന് ഉള്‍പ്പെടെ നഗരപ്രദേശങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഗ്രാമപ്രദേശങ്ങളിലും എത്തിക്കുമെന്നും കമൽ ഹാസൻ വാഗ്ദാനം നല്‍കിയിട്ടുണ്ട്. അതേസമയം, കമൽ ഹാസന്റെ പാ‍ര്‍ട്ടിയ്ക്ക് ആം ആദ്മി പാര്‍ട്ടി തമിഴ്നാട് ഘടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുപാര്‍ട്ടികളും തമ്മിൽ ചര്‍ച്ച നടത്തി ധാരണയിലെത്തിയതായി എഎപി തമിഴ്നാട് ഘടകം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/India/
അധികാരത്തിലെത്തിയാൽ എല്ലാ വീട്ടമ്മമാര്‍ക്കും മാസശമ്പളം നല്‍കാമെന്ന് കമൽ ഹാസൻ
Open in App
Home
Video
Impact Shorts
Web Stories