'സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽ സംസ്ഥാനങ്ങൾ തമ്മിൽ പോകണമെന്നാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. എന്നാൽ, ബംഗ്ലാദേശിൽ സംഭവിക്കുന്ന കാര്യങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾ ആശങ്കാകുലരാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹിന്ദുക്കളുടെയും ന്യൂനപക്ഷക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇന്ത്യക്കാർ ആഗ്രഹിക്കുന്നത്.'-പ്രധാനമന്ത്രി പറഞ്ഞു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്ന ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് പിന്നാലെ രാജ്യത്ത് അക്രമപരമായ സാഹചര്യമായിരുന്നു അലയടിച്ചിരുന്നത്. പുറത്താക്കലിന് പിന്നാലെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കാണ് ഹെലികോപ്റ്ററിലെത്തിയത്. ബംഗ്ലാദേശിൽ നടന്ന ആക്രമണങ്ങളിൽ 450 -ഓളം പേർ മരണപ്പെട്ടിരുന്നു. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ സമുദായത്തിന് എതിരെയാണ് അക്രമങ്ങൾ കൂടുതലും നടന്നതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
advertisement