Trends In maternal mortality എന്ന പേരിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2000നും 2023നും ഇടയില്‍ ആഗോളതലത്തില്‍ മാതൃമരണനിരക്കില്‍ 40 ശതമാനം കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ 2016 മുതല്‍ സ്ഥിതിഗതികള്‍ വഷളായെന്നും 2023ല്‍ ഗര്‍ഭധാരണം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം ആഗോളതലത്തില്‍ 260,000 സ്ത്രീകളാണ് മരണപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ റിപ്പോര്‍ട്ട് ചെയ്ത മാതൃമരണങ്ങളില്‍ 90 ശതമാനവും താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
''ഭൂരിഭാഗം മാതൃമരണങ്ങള്‍ക്കും കാരണമാകുന്ന സങ്കീര്‍ണതകള്‍ തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ഗര്‍ഭധാരണം എത്രത്തോളം അപകടകരമാണെന്ന് ഈ ഡാറ്റ എടുത്തുകാണിക്കുന്നു,'' ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
advertisement
കോവിഡ്-19 അമ്മമാരുടെ അതിജീവനത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2021ല്‍ ആഗോളതലത്തില്‍ ഗര്‍ഭധാരണവും പ്രസവവും മൂലം 40,000 സ്ത്രീകള്‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. കോവിഡ് -19 അണുബാധ മൂലമുള്ള സങ്കീര്‍ണ്ണതകള്‍ക്ക് പുറമെ പ്രസവവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ലഭ്യതക്കുറവും മരണങ്ങള്‍ക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.