ലോകത്തിലെ ഏറ്റവും വലിയ പല്ലിയിനമാണ് കൊമഡോ ഡ്രാഗണ്‍. ഇന്തോനേഷ്യയിലെ കൊമഡോ, റിങ്ക,ഫ്‌ളോര്‍സ്, ഗില്ലി മോതാംഗ് എന്നീ ദ്വീപുകളില്‍ കണ്ടുവരുന്നയി ഇനമാണ് ഇത്.
ഏകദേശം 3 മീറ്റര്‍ നീളം വെയ്ക്കുന്ന പല്ലിയിനമാണ് കൊമഡോ ഡ്രാഗണ്‍. 1910ല്‍ പാശ്ചാത്യ ശാസ്ത്രജ്ഞരാണ് ഇവയെ കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഐയുസിഎന്‍ (International Union for Conservation of Nature (IUCN)) ഇവയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
മുതിര്‍ന്ന ഒരു കോമഡോ ഡ്രാഗണ്‍ പത്തടിവരെ നീളം വെയ്ക്കും. ഇവയുടെ ശരാശരി ഭാരം 90 മുതല്‍ 136 കിലോഗ്രാം വരെയാണ്. മരങ്ങളിലാണ് സാധാരണയായി ഇവ കാണപ്പെടുന്നത്. ഏകദേശം അഞ്ച് വയസ് എത്തുന്നതോടെ ഇവ മരങ്ങളില്‍ നിന്ന് വാസസ്ഥലം മാറ്റുകയാണ് പതിവ്. മാംസഭോജികളാണ് ഇവ. മണിക്കൂറില്‍ 19.3 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിവുള്ള പല്ലികളാണിവ. ഇരയെ പതിയിരുന്ന് പിടിക്കുന്ന സ്വാഭാവമാണ് ഇവയ്ക്ക്.
സാധാരണയായി അഴുകിയ മാംസങ്ങളോ മൃഗങ്ങളുടെ മൃതാവശിഷ്ടങ്ങളോ ആണ് ഇവ ഭക്ഷണമാക്കാറ്. എന്നാല്‍ ചെറിയ കോമഡോ ഡ്രാഗണുകള്‍ ചെറിയ പല്ലികള്‍, പ്രാണികള്‍, പക്ഷികള്‍ തുടങ്ങിയവയെ ആണ് ഇരയാക്കുന്നത്.
കൊമഡോ ഡ്രാഗണുകള്‍ മനുഷ്യരെ ആക്രമിച്ച 24 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോമഡോ നാഷണല്‍ പാര്‍ക്ക് വൃത്തങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഇവയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കണമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
ഈയടുത്താണ് അമേരിക്കയിലെ ഒരു മൃഗശാലയില്‍ പത്ത് ഇഞ്ച് നീളമുള്ള ആറ് കൊമഡോ ഡ്രാഗണുകളെ എത്തിച്ചത്. ഫ്‌ളോറിഡയിലെ ടാമ്പയിലുള്ള ലോറി പാര്‍ക്ക് സൂവിലാണ് ഇവയെ എത്തിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.