എന്നാൽ, ബിശ്വജിത്തിന്റെ കുടുംബം ഇത് കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. യുവാവ് കാമുകിയുടെ ക്ഷണം സ്വീകരിച്ചാണ് അവിടെയെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
സെപ്റ്റംബർ 28-ന് രാത്രിയിലാണ് സംഭവം. കാമുകിയുടെ ക്ഷണപ്രകാരം അവളെ കാണാൻ പോയ ബിശ്വജിത്, കെട്ടിടത്തിലേക്ക് കടക്കാനായി മതിൽ ചാടിക്കടക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇയാളെ ധെങ്കനാൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
advertisement
എന്നാൽ, മരണം സ്വാഭാവികമല്ലെന്നും കാമുകിയുടെ വീട്ടുകാർക്ക് ഇതിൽ പങ്കുണ്ടെന്നും ആരോപിച്ചാണ് ബിശ്വജിത്തിൻ്റെ കുടുംബം സദർ പൊലീസിൽ പരാതി നൽകിയത്.
ബിശ്വജിത് തൻ്റെ കാമുകിയെ കാണാൻ പോകുന്നതിനു മുൻപ് ഒരു സുഹൃത്തിനെ വിളിച്ചിരുന്നു. സുഹൃത്ത് വരാൻ വിസമ്മതിച്ചതോടെ ബിശ്വജിത്ത് ഒറ്റയ്ക്ക് പോയി. പിന്നീട്, കാമുകി സുഹൃത്തിനെ വിളിച്ച് വീടിന് പിന്നിൽ ആൾക്കൂട്ടമുണ്ടെന്ന് അറിയിച്ചു. സുഹൃത്ത് സ്ഥലത്തെത്തിയപ്പോൾ വൈദ്യുത കമ്പിയിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ ബിശ്വജിത്തിനെ കണ്ടെത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിനും വൈദ്യുതാഘാതമേറ്റു.
ബിശ്വജിത്തിനെ കാമുകി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് മുത്തച്ഛൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ, മരണത്തിലെ ദുരൂഹത നീക്കാൻ വിശദമായ അന്വേഷണം നടക്കുകയാണ്.