എന്നാൽ ഇത്തവണത്തെ പഞ്ചാബ് ടീമിൽ ഒരുപാട് പേർ വിശ്വാസമർപ്പിക്കുന്നുണ്ട്. ഇത്തവണത്തെ പഞ്ചാബ് ടീമിന്റെ പ്ലെയിങ് ഇലവൻ എങ്ങിനെയാവണം എന്ന് നിർദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമെന്റേറ്ററുമായ ആകാശ് ചോപ്ര. കഴിഞ്ഞ ദിവസം തന്റെ യൂടൂബ് ചാനലില്‍ സംസാരിക്കവെയായിരുന്നു കെ എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്ങ്സിന്റെ പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് ചോപ്ര ചൂണ്ടിക്കാട്ടിയത്.
ടീമിന്റെ നായകനായ കെ എല്‍ രാഹുലും, വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും ചേര്‍ന്ന് ഇക്കുറി പഞ്ചാബ് കിംഗ്സിന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. കഴിഞ്ഞ വര്‍ഷം ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്ത് കളിച്ച മയങ്ക് അഗര്‍വാള്‍ ഇക്കുറി മൂന്നാം നമ്പറിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിക്കുന്ന ചോപ്ര, വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുറാന്‍, ഇന്ത്യന്‍ താരം ദീപക് ഹൂഡ, ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മോയിസസ് ഹെന്‍റിക്വസ് എന്നിവര്‍ യഥാക്രമം 4 മുതല്‍ 6 വരെ സ്ഥാനങ്ങളില്‍ കളിക്കണമെന്നാണ് പറയുന്നത്. വളരെ മികച്ച ബാറ്റിങ് ലൈൻ അപ്പ് ഉള്ളതിനാൽ ബാറ്റ്സ്മാന്മാർക്ക് സ്വാതന്ത്ര്യത്തോട് കൂടി കളിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
Also Read- IPL 2021 | ദേവ്ദത്തിന് പകരം ആർ സി ബി ഇന്നിങ്ങ്സ് ആര് ഓപ്പൺ ചെയ്യും?
ഷാരൂഖ് ഖാന്‍, മന്ദീപ്‌സിംഗ്, സര്‍ഫറാസ് ഖാന്‍ എന്നിവരില്‍ ഒരാളെ ടീമിന്റെ ഏഴാം നമ്പറില്‍ കളിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന ചോപ്ര, രണ്ട് സ്പിന്നര്‍മാരെയും, രണ്ട് പേസര്‍മാരെയുമാണ് ടീമിന്റെ പ്ലേയിംഗ് ഇലവനിലേക്ക് ചൂണ്ടിക്കാട്ടുന്നത്. സ്പിന്നര്‍മാരായി രവി ബിഷ്ണോയ്, മുരുഗന്‍ അശ്വിന്‍ എന്നിവരെ തിരഞ്ഞെടുക്കുന്ന അദ്ദേഹം മൊഹമ്മദ് ഷമി, ജൈ റിച്ചാര്‍ഡ്സണ്‍ എന്നീ താരങ്ങളെയാണ് ടീമിന്റെ പേസ് നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ സീസണിൽ ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയാണ് പഞ്ചാബ് ഇത്തവണ ഇറങ്ങുന്നത്. ഇത്തവണത്തെ ലേലത്തിൽ ഐ സി സി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള 33കാരനായ ഡേവിഡ് മലാനെ ഒന്നരകോടി രൂപക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ ബൗളിങ് കോച്ചായി മുന്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് താരം ഡാമിയന്‍ റൈറ്റിനെ പഞ്ചാബ് നിയമിച്ചിരുന്നു. റൈറ്റ് നേരത്തെ ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ ഹൊബാര്‍ട് ഹരികെയ്‌നിന്റെയും മെല്‍ബോണ്‍ സ്റ്റാര്‍സിന്റെയും പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ന്യൂസിലാന്‍ഡ് ടീമിന്റെ ബൗളിംഗ് പരിശീലകനായും ഡാമിയന്‍ റൈറ്റ് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെക്ക് പുറമെ സഹ പരിശീലകന്‍ ആന്റി ഫ്‌ളവര്‍, ബാറ്റിംഗ് പരിശീലകന്‍ വസിം ജാഫര്‍, ഫീല്‍ഡിങ് പരിശീലകന്‍ ജോണ്ടി റോഡ്‌സ് എന്നിവരാണ് പഞ്ചാബ് കിങ്‌സ് പരിശീലക സംഘത്തില്‍ ഉള്ളത്.
News summary: Aakash Chopra picks his Punjab Kings’ (PBKS) starting XI. Chopra felt that with such a strong batting lineup, the Punjab side should play with a lot of freedom.
