ക്രിക്കറ്റിന് പുറമേ സംഗീത ലോകത്തും ഡിവില്ലേഴ്സ് എന്ന പേര് പ്രശസ്തമാണ്. 2010 ൽ ഒരു ബഹുഭാഷാ സംഗീത വീഡിയോയിൽ ഡിവില്ലേഴ്സ് പാടിയിരുന്നു. പുതിയ വീഡിയോയിൽ ഇന്ത്യക്കാർക്കും സന്തോഷിക്കാൻ വകയുണ്ട്.
റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോലിയും സ്പിന്നർ യുസ്‌വേന്ദ്ര ചാഹലും വീഡിയോയിൽ ഉണ്ട്. ഇവരെ കൂടാതെ ക്രിസ് മോറിസ്, റിച്ച് നോർജേ, കാഗിസോ റബാദ എന്നിവരും വീഡിയോയിൽ ഉണ്ട്.
കാരൺ സോയിദിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ദി ഫ്ളെയിം എന്നാണ് വീഡിയോയുടെ പേര്. വീഡിയോയെ കുറിച്ച് ഡിവില്ലേഴ്സ് സോഷ്യൽമീഡിയയിൽ ഡിവില്ലേഴ്സ് ഒരു കുറിപ്പും നൽകിയിട്ടുണ്ട്.
സംഗീത വീഡിയോയുമായി സഹകരിച്ച കോലി അടക്കമുള്ള സഹതാരങ്ങൾക്കും ഡിവില്ലേഴ്സ് നന്ദി പറയുന്നു. പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു പോകണമെന്നാണ് വീഡിയോ പങ്കുവെക്കുന്ന ആശയം.
2019 ലാണ് കാരണുമായി ചേർന്ന് ഗാനം ഒരുക്കിയതെന്ന് ഡിവില്ലേഴ്സ് പറയുന്നു. ആ സമയത്ത് കോവിഡ് 19 നെ കുറിച്ച് അറിയുക പോലുമുണ്ടായിരുന്നില്ല. എന്നാൽ ഗാനം പുറത്തിറക്കുമ്പോൾ അതല്ല അവസ്ഥയെന്നും ലോകത്തിന് പോസിറ്റീവായ സന്ദേശമാണ് വേണ്ടതെന്നും താരം പറയുന്നു.