TRENDING:

IPL 2021 | മുംബൈയുടെ ബ്രഹ്‌മാസ്ത്രം കൈയ്യിലുള്ളിടത്തോളം കാലം അവരെ തോല്‍പ്പിക്കാന്‍ കഴിയില്ല: വിരേന്ദര്‍ സെവാഗ്

Last Updated:

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുക ദുഷ്‌കരമാണെന്ന് പ്രസ്ഥാവിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്‍. ചരിത്രത്തിലെ തന്നെ മികച്ച താരനിര സ്വന്തമായുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ്. ഒട്ടേറെ പ്രമുഖര്‍ ടീമിനെ പ്രശംസിച്ച് രംഗത്തെത്താറുണ്ട്. ഇത്തവണയും കിരീടം നേടി ഹാട്രിക് അടിക്കുമെന്ന് ഒരുപാട് മുന്‍ താരങ്ങള്‍ പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. ഇത്തവണ ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ തോറ്റു കൊണ്ട് തുടങ്ങിയെങ്കിലും അവസാന രണ്ട് മത്സരത്തിലൂടെ വന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. രണ്ട് മത്സരങ്ങളിലും ചെറിയ സ്‌കോര്‍ പ്രതിരോധിച്ചാണ് ടീം വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്. ടീമിന്റെ ബൗളിങ്ങ് നിര ടീമിന്റെ വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
advertisement

ഇപ്പോള്‍ ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുക ദുഷ്‌കരമാണെന്ന് പ്രസ്ഥാവിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. അവരുടെ ലൈനപ്പില്‍ ബ്രഹ്‌മാസ്ത്രമായി കാണുന്ന ഒരു താരമുണ്ട്. അവന്‍ മുംബൈക്ക് വേണ്ടി കളിക്കുന്ന കാലത്തോളം അവര്‍ തോല്‍ക്കില്ലെന്ന് ഉറപ്പാണെന്നും സേവാഗ് പറയുന്നു. 'രോഹിത്തിനും ടീമിനും ജയിക്കാന്‍ കഴിയുന്നതിന്റെ പ്രധാന കാരണം ജസ്പ്രീത് ബുംറയാണ്. മുംബൈയുടെ ബ്രഹ്‌മാസ്ത്രമാണ് ബുംറയെന്ന് പറയാം. വേണ്ടപ്പോഴൊക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. മുംബൈയില്‍ അദ്ദേഹം കളിക്കുന്ന കാലത്തോളം അദ്ദേഹം മികവ് പുലര്‍ത്തും. അതുകൊണ്ട് തന്നെ മുംബൈയെ പരാജയപ്പെടുത്തുക എന്നത് അസാധ്യമായ കാര്യമാണ്'- സെവാഗ് പറഞ്ഞു.

advertisement

കെ കെ ആറിനെതിരെയും ഹൈദരാബാദിനെതിരെയും മുംബൈ ടീമിന്റെ ബൗളിങ്ങ് കരുത്തിലാണ് ടീം വിജയം നേടിയത്. ഈയിടെ മുംബൈ ടീം ഡയറക്ടറും മുന്‍ ഇന്ത്യന്‍ താരവുമായ സഹീര്‍ ഖാന്‍ ബുമ്രയാണ് തങ്ങളുടെ ടീമിന്റെ തുറുപ്പ് ചീട്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. ടീമിന് ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ കൃത്യമായി അത് ഉപയോഗിക്കുമെന്നും സഹീര്‍ തുറന്ന് പറഞ്ഞു. അവസാന മത്സരത്തിന് ശേഷം ബുമ്രയുമായുള്ള കൂട്ടുകെട്ട് ജോലിഭാരം വളരെ കുറയ്ക്കുന്നുവെന്ന് വെളിപ്പെടുത്തി സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് രംഗത്തെത്തിയിരുന്നു. ബുമ്ര ഡെത്ത് ഓവറുകളില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവനാണെന്നും ബോള്‍ട്ട് പറഞ്ഞിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിരേന്ദര്‍ സെവാഗ് മുംബൈ ടീമില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. മുംബൈ ടൂര്‍ണമെന്റിലെ ബെസ്റ്റ് ടീമാണെന്നാണ് സേവാഗ് പറയുന്നത്. ചേസിങ്ങില്‍ ടീമുകളെ നിയന്ത്രിച്ച് നിര്‍ത്താന്‍ മുംബൈക്ക് സാധിക്കുന്നു. ഏത് ചെറിയ സ്‌കോറാണെങ്കിലും അവര്‍ വിജയിച്ച് കാണിക്കുന്നുണ്ടെന്നും സേവാഗ് പറഞ്ഞു. ബൗളിങ്ങ് നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര, രാഹുല്‍ ചഹര്‍ എന്നീ മിടുക്കരുണ്ടെന്നും അവര്‍ മൂന്ന് പേരും ഒന്നിനൊന്ന് മെച്ചപ്പെട്ട ബൗളര്‍മാരും, ടീമിനെ നിരന്തരം വിജയിപ്പിക്കാന്‍ കഴിവുള്ളവരുമാണെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | മുംബൈയുടെ ബ്രഹ്‌മാസ്ത്രം കൈയ്യിലുള്ളിടത്തോളം കാലം അവരെ തോല്‍പ്പിക്കാന്‍ കഴിയില്ല: വിരേന്ദര്‍ സെവാഗ്
Open in App
Home
Video
Impact Shorts
Web Stories