ധോണിയും റിഷഭ് പന്തും തമ്മിൽ കളിക്കളത്തിലും പുറത്തും വളരെ നല്ല ബന്ധമാണ് നില നിർത്തുന്നത്. ചുരുക്കത്തിൽ ഇന്നത്തെ മത്സരം ഒരു ഗുരുവും ശിഷ്യനും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരിക്കും. രണ്ട് ടീമിനേയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണെന്നത് രസകരമായ വസ്തുതയാണ്. ഒരാള്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും മറ്റൊരാൾ ഇപ്പോൾ മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ നെടും തൂണായി മാറിക്കൊണ്ടിരിക്കുന്ന യുവ താരവുമാണ്. ഐ പി എല്ലിൽ റിഷഭ് പന്തിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ അരങ്ങേറ്റ മത്സരം കൂടിയാണിത്.
advertisement
സുരേഷ് റെയ്നയുടെ തിരിച്ചുവരവ് തന്നെയായിരിക്കും ചെന്നൈയ്ക്ക് ഊര്‍ജം പകരുന്ന പ്രധാനകാര്യം. ഓള്‍റൗണ്ടര്‍മാരായ സാം കറണ്‍, മൊയീന്‍ അലി എന്നിവര്‍ മധ്യനിരയിലെത്താനാണ് സാധ്യത. ഇന്ത്യക്കെതിരായ അവസാന ട്വന്റി 20യിൽ മൊയീനും ഏകദിനത്തില്‍ സാം കറണും മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്നു. ഇരുവര്‍ക്കും ശേഷം ഫിനിഷറായി ധോണിയും ചേരും. കളിയുടെ സാഹചര്യങ്ങള്‍ അനുസരിച്ച് ബാറ്റിങ്ങില്‍ ധോണിയുടെ സ്ഥാനം മാറിമറിയാനിടയുണ്ട്.
Also Read- IPL 2021| ത്രില്ലർ പോരാട്ടത്തിൽ രണ്ട് വിക്കറ്റിന് വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ശിഖര്‍ ധവാന്‍, പൃത്വി ഷാ, അജിങ്ക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത് എന്നിവര്‍ ചേരുന്ന ഡല്‍ഹി ബാറ്റിങ് നിര ശക്തമാണ്. ലോകോത്തര ഓള്‍ റൗണ്ടര്‍മാരും ടീമിലുണ്ട്. മാര്‍ക്കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെട്മെയര്‍, അക്സര്‍ പട്ടേല്‍ എന്നിവരാണ് മധ്യനിരയിലെ കരുത്ത്. ബോളിങ്ങിലും ഡല്‍ഹി പിന്നോട്ടല്ല. കഗീസോ റബാഡ നയിക്കുന്ന നിരയില്‍ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ക്രിസ് വോക്സ്, അന്‍റിച്ച് നോര്‍ജെ, രവിചന്ദ്രന്‍ അശ്വിന്‍, അമിത് മിശ്ര എന്നിവരുമുണ്ട്.
നായകനായുള്ള ആദ്യ മത്സരം തന്നെ ധോണി ഭായിയുടെ ടീമിനെതിരെയായതിന്റെ ആവേശത്തിലാണ് പന്ത്. 'ഇതൊരു നല്ല അനുഭവമാണ്, കാരണം അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. നായകനെന്ന നിലയില്‍ അദ്ദേഹത്തില്‍ നിന്ന് മനസിലാക്കിയതും എന്റെ പരിചയസമ്പത്തിലുള്ളതുമായ കാര്യങ്ങള്‍ കളിയിൽ ഉപയോഗിക്കും,'- പന്ത് പറഞ്ഞു.
ഇരു ടീമും 23 കളിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ പതിനഞ്ചിലും ഡല്‍ഹി എട്ടിലും ജയിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏറ്റുമുട്ടിയ രണ്ട് കളിയിലും ജയം ഡല്‍ഹിക്കൊപ്പം നിന്നു. ആദ്യ കളിയില്‍ 44 റണ്‍സിനും രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനുമായിരുന്നു ഡല്‍ഹിയുടെ ജയം.
News summary: Chennai Super Kings (CSK) will start its IPL 2021 campaign against Delhi Capitals (DC) in match 2 on April 10 at the Wankhede Stadium in Mumbai.
