TRENDING:

IPL 2021 | ഐപിഎല്ലിൽ ഇന്ന് ചെന്നൈയും രാജസ്ഥാനും ഏറ്റുമുട്ടുന്നു

Last Updated:

Chennai Super Kings and Rajasthan Royals to fight it out at IPL 2021 | പന്ത്രണ്ടാം മത്സരത്തിൽ ഇന്ന് മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് സഞ്ജു വി. സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എൽ 2021 സീസണിലെ പന്ത്രണ്ടാം മത്സരത്തിൽ ഇന്ന് മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് സഞ്ജു വി. സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകുന്നേരമാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരങ്ങളിലെ മികച്ച പ്രകടനം സമ്മാനിച്ച ആത്മവിശ്വാസവുമായാണ് ഇരു ടീമുകളും കളിക്കാനിറങ്ങുക.
advertisement

ആദ്യത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ഏഴ് വിക്കറ്റിന് പരാജയം വഴങ്ങിയ ധോണിയും കൂട്ടരും രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ആറ് വിക്കറ്റുകൾക്ക് ഉജ്ജ്വലവിജയം നേടുകയായിരുന്നു. 106 റൺസ് മാത്രം വഴങ്ങി ചെന്നൈ പഞ്ചാബിനെ തറപറ്റിക്കുകയായിരുന്നു. അതേ സമയം ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തോടെയാവും രാജസ്ഥാൻ ഇക്കുറി ക്രീസിലേക്കിറങ്ങുക.

മൂന്ന് തവണ ഐ.പി.എൽ. കിരീടം നേടിയ ചെന്നൈയ്ക്ക് നേരെയുള്ള പ്രധാന വിമർശനം പവർപ്ലേ ഓവറുകളിലെ അവരുടെ മന്ദഗതിയിലുള്ള പ്രകടനമാണ്. ഫാഫ്ഡു പ്ലെസ്സിസ് പഞ്ചാബുമായുള്ള മത്സരത്തിൽ 33 റൺസ് നേടി ശരാശരി പ്രകടനം കാഴ്ച വെച്ചെങ്കിലും ഋതുരാജ് ഗെയ്ക്വാഡ്‌ ടൂർണമെന്റിലുടനീളം മോശം പ്രകടനമാണ് നടത്തിയത്.

advertisement

മോയിൻ അലി, സുരേഷ് റെയ്‌ന, അമ്പട്ടി റായിഡു, രവീന്ദ്ര ജഡേജ, സാം കുറാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയിലൂടെ വമ്പൻ സ്‌കോർ നേടാനാവും എന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്.

മറുവശത്ത് ബെൻ സ്റ്റോക്സ് ഇല്ലാതെ ക്രീസിലേക്കിറങ്ങുന്ന രാജസ്ഥാൻ റോയൽസ് ആവേശോജ്വലമായ രണ്ട് മത്സരങ്ങളാണ് ഇതുവരെ കാണികൾക്കായി സമ്മാനിച്ചു കഴിഞ്ഞത്. അവരുടെ ബാറ്റിങ്നിരയ്ക്ക് മികച്ച ഐക്യം കാഴ്ചവെയ്ക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സഞ്ജു സാംസൺ, ക്രിസ് മോറിസ്, ഡേവിഡ് മില്ലർ എന്നിവരുടെ വ്യക്തിഗതമായ പ്രകടനങ്ങൾ പ്രതീക്ഷയുണർത്തുന്നതാണ്.

advertisement

ചെന്നൈയെ അധികം റൺസ് വഴങ്ങാതെ പിടിച്ചു നിർത്തുന്നതിൽ പുതുമുഖം ചേതൻ സക്കറിയ, മോറിസ്, മുസ്താഫിസുർ റഹ്മാൻ എന്നിവരുൾപ്പെട്ട ബൗളിങ് നിരയ്ക്ക് കഴിയുമോ എന്ന് കണ്ടറിയാം. കളിക്കാനിറങ്ങുന്നുണ്ടെങ്കിൽ ശ്രേയസ് ഗോപാൽ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമോ എന്ന് ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നു.

ജയദേവ് ഉനദ്കട്, ദീപക്ചഹാർ എന്നിവർ തങ്ങളുടെ ടീമുകൾക്കു വേണ്ടി പുറത്തെടുക്കാൻ പോകുന്ന പ്രകടനവും കാണികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. മുമ്പ് ഇതേ സ്റ്റേഡിയത്തിൽ വെച്ച് വേഗം കുറച്ച് പന്തെറിഞ്ഞും, അപ്രതീക്ഷിതമായി സ്വിങ്ങുകളായും ബൗൺസറുകളായും പന്തെറിഞ്ഞും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ളതാരങ്ങളാണ് ഇരുവരും.

advertisement

ചെന്നൈ സൂപ്പർ കിങ്സിന്റെ ആകെയുള്ള അനുഭവ പരിചയം രാജസ്ഥാൻ റോയൽസിനേക്കാൾ അവർക്ക് മുൻ‌തൂക്കം നൽകുന്ന ഘടകമാണ്. എന്നാൽ, എളുപ്പത്തിലുള്ള വിജയം ചെന്നൈയ്ക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. എന്തായാലും ആവേശമുണർത്തുന്ന ഒരു മത്സരത്തിനാവും ഇന്ന് ഐ.പി.എൽ. പ്രേമികൾ സാക്ഷ്യം വഹിക്കുക.

Keywords: IPL 2021, CSK, RR, MS Dhoni, Sanju Samson

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐ പി എൽ 2021, ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ്, മഹേന്ദ്ര സിങ് ധോണി, സഞ്ജുസാംസൺ

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഐപിഎല്ലിൽ ഇന്ന് ചെന്നൈയും രാജസ്ഥാനും ഏറ്റുമുട്ടുന്നു
Open in App
Home
Video
Impact Shorts
Web Stories