ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ ബെഹ്റെൻഡോർഫ് ഓസ്ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും ഏഴ് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2019ലെ ഐപിഎൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസിന്റെ ടീമിൽ അംഗമായിരുന്നു. മുംബൈയ്ക്ക് വേണ്ടി ബെഹ്റെൻഡോർഫ് അഞ്ചുമത്സരങ്ങളിൽ നിന്നും അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.
Also Read- 'ഗെയ് ലിന്റെ സിക്സുകൾക്കായി കാത്തിരിക്കുന്നു': കെ എൽ രാഹുൽ
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടി ടൂർണമെൻ്റിൽ നിന്നും പിൻമാറുകയാണെന്ന് പ്രഖ്യാപിച്ച ഓസ്ട്രേലിയൻ പേസ് ബൗളറായ ജോഷ് ഹെയ്സൽവുഡിന് പകരം മറ്റൊരു ഓസ്ട്രേലിയൻ പേസറെ ടീമിലെത്തിച്ച് ആ വിടവ് നികത്തിയിരിക്കുകയാണ് ചെന്നൈ. ഈ വർഷത്തെ ഐ പി എല്ലിൽ നിന്നും ചെന്നൈയുടെ സ്റ്റാർ പേസർ ജോഷ് ഹെയ്സൽവുഡ് വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് പിന്മാറിയ വാർത്ത ചെന്നൈ ആരാധകരെ ശരിക്കും ഞെട്ടിച്ചിരുന്നു.
advertisement
French Open 2021 | ഫ്രഞ്ച് ഓപ്പണ്‍ ഗ്രാൻസ്ലാം ടൂര്‍ണമെന്റ് തുടങ്ങാൻ ഒരാഴ്ച വൈകും
പത്ത് മാസത്തോളമായി നീണ്ടു നില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തനായ താരം കുടുംബത്തോടൊപ്പം വിശ്രമത്തിലാണ്. വരാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളാണ് ഹെയ്സല്‍വുഡിന്റെ പിന്മാറ്റത്തിന് കാരണം. ഏതായാലും ഹെയ്സൽവുഡിന് പകരം വന്ന ബെഹ്റെൻഡോർഫ്
തൻ്റെ കരിയറിലെ 79 ടി20 മത്സരങ്ങളിൽ നിന്നും 90 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 21 റൺസ് വഴങ്ങി നാലു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം.
Also Read- Shreyas Iyer | ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ വിജയകരം; വൈകാതെ തിരിച്ചെത്തുമെന്ന് ട്വീറ്റ്
ബെഹ്റെൻഡോർഫ് ഈ അടുത്ത് കളിച്ച ലിസ്റ്റ് എ ക്രിക്കറ്റിൽ വെസ്റ്റേൺ ഓസ്ട്രേലിയയും ടാസ്മനിയയും തമ്മിൽ നടന്ന മത്സരത്തിൽ തൻ്റെ ടീമായ വെസ്റ്റേൺ ഓസ്ട്രേലയക്ക് വേണ്ടി മൂന്ന് വിക്കറ്റ് നേടുകയും പുറത്താകാതെ 35 റൺസ് നേടി കളിയിലെ താരമാവുകയും ചെയ്തിരുന്നു. ഈയിടെ അവസാനിച്ച ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർചേഴ്സിനായി 16 മത്സരങ്ങളിൽ നിന്നും താരം 16 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
ഐപിഎല്ലിലെ ചെന്നൈയുടെ ആദ്യ മത്സരം നാളെ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്.
News Summary: Chennai Super Kings sign Jason Behrendorff as replacement for Hazlewood
