ഇരു ടീമുകളും തമ്മിൽ ഇതുവരെ 21 മത്സരങ്ങളാണ് നടന്നിട്ടുള്ളത്. അതിൽ 15 ലും ചെന്നൈക്കായിരുന്നു വിജയം. ആറ് മത്സരങ്ങളിൽ മാത്രമാണ് ഡെൽഹിക്ക് ജയിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ കണക്കെടുത്താലും നാല് വിജയവും ചെന്നൈക്കൊപ്പമായിരുന്നു.
ഏറ്റവും അവസാനമായി നടന്ന മത്സരം 2019ൽ വിശാഖപട്ടണത്തായിരുന്നു. സിഎസ്‌കെയുടെ മികച്ച ബോളിംഗ് പ്രകടനത്തിൽ ക്വാളിഫയർ 2 മത്സരത്തിൽ ഡിസിയെ 9 ന് 147 എന്ന നിലയിൽ ഒതുക്കിയിരുന്നു.
advertisement
Also Read: IPL 2020| ബാംഗ്ലൂരിനെതിരായ വമ്പൻ ജയത്തിന് പഞ്ചാബിന് തുണയായത് അനിൽ കുംബ്ലെയുടെ തന്ത്രവും
ദീപക് ചഹർ, ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ബാറ്റിങ്ങിൽ ഓപ്പണിംഗ് ഇറങ്ങിയ ഷെയ്ൻ വാട്സണും ഡു പ്ലെസിയും ചേർന്ന് വിജയം എളുപ്പമാക്കി. ഇരുവരും ഹാഫ് സെഞ്ച്വറി നേടിയാണ് ക്രീസിൽ നിന്നും മടങ്ങിയത്.
Location :
First Published :
September 25, 2020 4:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ഡൽഹിയും ചെന്നൈയും ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ 15ലും ജയം ധോനി പടക്കൊപ്പം; ഇന്നത്തെ കളിയിൽ അറിയേണ്ടത്