Purple Cap Holder in IPL 2020| ഇതുവരെ 4 വിക്കറ്റ്; പഞ്ചാബ്-ബാംഗ്ലൂർ മത്സരത്തിന് ശേഷം ഒന്നാം സ്ഥാനത്ത് മുഹമ്മദ് ഷമി
Purple Cap Holder in IPL 2020| ഇതുവരെ 4 വിക്കറ്റ്; പഞ്ചാബ്-ബാംഗ്ലൂർ മത്സരത്തിന് ശേഷം ഒന്നാം സ്ഥാനത്ത് മുഹമ്മദ് ഷമി
പഞ്ചാബ്-ബാംഗ്ലൂർ മത്സരത്തിന് ശേഷം ഐപിഎല്ലിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയാണ് മുന്നിൽ നിൽക്കുന്നത്
Mohammed Shami
Last Updated :
Share this:
വ്യാഴാഴ്ച നടന്ന പഞ്ചാബ്-ബാംഗ്ലൂർ മത്സരത്തിന് ശേഷം ഐപിഎല്ലിൽ 4 വിക്കറ്റ് നേട്ടവുമായി മുഹമ്മദ് ഷമിയാണ് മുന്നിൽ നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് ഷമി ഉണ്ടെങ്കിലും നാല് വിക്കറ്റ് നേട്ടവുമായി മറ്റ് ആറ് പേർ കൂടി തൊട്ടുപിന്നാലെയുണ്ട്.
ഡ്യൂബ്, ഷെൽഡൻ കോട്രെൽ, യുസ്‌വേന്ദ്ര ചഹാൽ, രവി ബിഷ്നോയ്, സാം കുറാൻ, ലുങ്കി എൻജിഡി എന്നിവരാണ് രണ്ട് കളികളിൽ നിന്ന് നാല് വിക്കറ്റ് നേടി ഷമിയോടൊപ്പം ഉള്ളത്.
ഇന്നലെ നടന്ന മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ 69 പന്തിൽ 132 റൺസ് നേടി ഐപിഎല്ലിൽ ചില റെക്കോർഡുകൾ നേടിയിരുന്നു. ഐപിഎല്ലിൽ ഒരു ഇന്ത്യൻ കളിക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആണ് രാഹുൽ ഇന്നലെ അടിച്ച് കൂട്ടിയത്. ഒപ്പം 2000 റൺസ് എന്ന വ്യക്തിഗത നേട്ടത്തിനും കാരണമായി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 20 ഓവറിൽ 206/3 എന്ന കൂറ്റൻ സ്കോറിലേക്ക് ടീമിനെ എത്തിക്കാനും രാഹുലിന്റെ നേട്ടം സഹായിച്ചു.
ഇത് രാഹുലിന്റെ രണ്ടാം ഐപിഎൽ സെഞ്ച്വറിയും ടി20 യിൽ മൊത്തത്തിൽ നാലാമതുമാണ്. ലീഗിന്റെ നിലവിലെ സീസണിലെ ആദ്യ സെഞ്ച്വറിയുമാണ്. ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ കൂടിയാണിത്. 128 റണ്‍സ് നേടിയ റിഷഭ് പന്തിന്റെ റെക്കോഡാണ് രാഹുൽ മറികടന്നത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.