TRENDING:

Chetan Sakariya |രാജസ്ഥാന്‍ എന്നും ഹൃദയത്തില്‍; ഫൈനലില്‍ മുന്‍ ടീമിനെ പിന്തുണക്കാന്‍ സക്കറിയ ഗാലറിയില്‍

Last Updated:

ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ചേതന്‍ സക്കറിയ രാജസ്ഥാന്റെ പിങ്ക് ജേഴ്‌സിയുമണിഞ്ഞാണ് ഗാലറിയില്‍ എത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: ക്രിക്കറ്റ് ആരാധനയുടെ പല വകഭേദങ്ങളും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഒരു അത്യപൂര്‍വമായ ഒരു സംഭവമാണ് ഞായറാഴ്ച നടന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തിനിടെ ഗാലറിയില്‍ കാണാന്‍ കഴിഞ്ഞത്. സ്വന്തം ടീം പങ്കെടുക്കുന്ന ഒരു ടൂര്‍ണമെന്റില്‍ ഒരു ക്രിക്കറ്റ് താരം തന്റെ മുന്‍ ടീമിനെ പിന്തുണയ്ക്കുന്ന കാഴ്ച വിരളമായിരിക്കും എന്നത് ഉറപ്പാണ്. തന്റെ മുന്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയത് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഇടംകയ്യന്‍ പേസര്‍ ചേതന്‍ സക്കറിയയായിരുന്നു. രാജസ്ഥാന്റെ ജഴ്‌സിയും അണിഞ്ഞാണ് താരം എത്തിയത്.
advertisement

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ മിന്നും താരമായിരുന്ന സക്കറിയയെ ഇത്തവണത്തെ മെഗാ താരലേലത്തില്‍ 4.20 കോടി രൂപയ്ക്കാണു ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. ലേലത്തില്‍ സക്കറിയയ്ക്കായി രാജസ്ഥാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും തുക ഉയര്‍ന്നതോടെ പിന്‍മാറുകയായിരുന്നു.

ഖലീല്‍ അഹമ്മദ്, ശാര്‍ദൂല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍ കുല്‍ദീപ് യാദവ് എന്നീ താരങ്ങള്‍ നിറഞ്ഞ ഡല്‍ഹി ടീമിലാകട്ടെ സക്കറിയയ്ക്കു കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഐപിഎല്‍ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈയോടു തോറ്റ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

advertisement

എന്നാല്‍ ഫൈനലില്‍ പഴയ ടീമായ രാജസ്ഥാനോടുള്ള 'കൂറ്' മറച്ചുവയ്ക്കാന്‍ സക്കറിയ തയാറായില്ല. രാജസ്ഥാനു പിന്തുണയുമായി സ്റ്റേഡിയത്തിലെത്തി പിങ്ക് ജഴ്സിയില്‍ കളി കാണുന്ന സക്കറിയയുടെ ചിത്രം വളരെപെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി.

മലയാളം വാർത്തകൾ/ വാർത്ത/IPL/
Chetan Sakariya |രാജസ്ഥാന്‍ എന്നും ഹൃദയത്തില്‍; ഫൈനലില്‍ മുന്‍ ടീമിനെ പിന്തുണക്കാന്‍ സക്കറിയ ഗാലറിയില്‍
Open in App
Home
Video
Impact Shorts
Web Stories