TRENDING:

'എനിക്ക് ഒരിക്കലും റിഷഭ് പന്തിനെപ്പോലെ റിവേഴ്‌സ് സ്‌കൂപ്പ് കളിക്കാൻ പറ്റില്ല' - ചേതേശ്വർ പൂജാര

Last Updated:

ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളാണ് ഹനുമ വിഹാരിയും ചേതേശ്വർ പൂജാരയും. ചെന്നൈ ടീമിലൂടെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം പൂജാര ഐ പി എല്ലിന് ഒരുങ്ങുമ്പോൾ വിഹാരിയെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചെസിയും താൽപര്യം പ്രകടിപ്പിച്ചില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ സീനിയർ ബാറ്റ്സ്മാനായ ചേതേശ്വർ പുജാര ആറു വർഷത്തെ ഇടവേളക്ക് ശേഷം ഇക്കുറി ഐ പി എൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ വർഷം ഫെബ്രുവരി 18ന് നടന്ന താരലേലത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ടെസ്റ്റ് സ്പെഷ്യലിസ്റ്റെന്ന വിശേഷണമുള്ള താരത്തെ ലേലത്തിൽ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ചെന്നൈ ടീമിലെത്തിച്ചത്. ചെന്നൈ ടീമിന്റെ നടപടിയെ ക്രിക്കറ്റ് ലോകം ഏറെ അഭിനന്ദിച്ചിരുന്നു. മെല്ലെപ്പോക്കൻ ബാറ്റിംഗിന്റെ ആശാനെന്ന് വിശേഷണമുള്ള പുജാര, ചെന്നൈ സൂപ്പർ കിംങ്സിനൊപ്പമുള്ള പരിശീലനത്തിനിടെ തകർത്തടിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞയാഴ്ച സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
advertisement

എന്നാൽ ഇപ്പോഴിതാ പതിനാലാം എഡിഷൻ ഐ പി എല്ലിനായുള്ള മുന്നൊരുക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നതിനിടെ ഋഷഭ് പന്തിനെപ്പോലെ റിവേഴ്സ് സ്കൂപ്പ് ഷോട്ടുകൾ കളിക്കാൻ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചേതേശ്വർ പുജാര. ക്രിക്കറ്റിൽ താൻ അപൂർവ്വമായി കളിച്ച ചില ഷോട്ടുകളെക്കുറിച്ച് പറയുന്നതിനിടെ പന്തിന്റെ റിവേഴ്സ് സ്കൂപ്പിനെക്കുറിച്ചും അത് പോലെ കളിക്കാൻ തന്നെക്കൊണ്ടാവില്ലെന്നും പുജാര പറഞ്ഞു.

'ധോണിയെപ്പോലെ ആകാൻ മറ്റാർക്കും കഴിയില്ല, എനിക്ക് ഞാനായാൽ മതി': സഞ്ജു സാംസൺ

advertisement

'എനിക്ക് ഒരിക്കലും ആ ഷോട്ട് കളിക്കാനാവില്ല. റിവേഴ്സ് സ്കൂപ്പിലൂടെ ഒരു ഫാസ്റ്റ് ബോളറെ തേഡ് മാന് മുകളിലൂടെ പറത്തുന്നത് ഒരു വലം കൈയ്യൻ ബാറ്റ്സ്മാനെ സംബന്ധിച്ചിടത്തോളം കഠിനമാണ്. ഫൈൻ ലെഗിന് മുകളിലൂടെ പന്ത് പായിക്കാം, അത് ഞാൻ ശ്രമിച്ചു നോക്കിയിട്ടുള്ളതുമാണ്. ഋഷഭ് പന്ത് നിർഭയനായതിനാൽ അദ്ദേഹം ഈ ഷോട്ട് വിജയകരമായി കളിക്കുന്നു.' - പുജാര പറഞ്ഞു.

കിരീടമില്ലെന്ന് കരുതി കോലിയെ നായകസ്ഥാനത്തു നിന്നും മാറ്റേണ്ടത് എന്തിന്?- തുറന്നടിച്ച് മുൻ ഇന്ത്യൻ സെലക്ടർ

advertisement

തന്റെ കരിയറിൽ ഒരു ഫാസ്റ്റ് ബോളർക്കെതിരെ കളിച്ച ഏറ്റവും നിർഭയമായ ഷോട്ട് ഫൈൻലെഗ് ഫീൽഡർക്ക് മുകളിലൂടെ സ്കൂപ്പ് ചെയ്തതാണെന്നും ഇ എസ് പി എൻ ക്രിക്ക് ഇൻഫോയോട് സംസാരിക്കവെ പൂജാര വ്യക്തമാക്കി. ഐ പി എല്ലിലും കുറഞ്ഞത് മൂന്നോ നാലോ തവണ താൻ ഈ ഷോട്ട് കളിച്ചിട്ടുണ്ടെന്നും, 2014 ലെ ഐ പി എല്ലിനിടെ ഈ ഷോട്ടിലൂടെ താൻ ഒരു ബൗണ്ടറി നേടിയിട്ടുണ്ടെന്നും പൂജാര കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടെസ്റ്റ് ടീമിലെ പ്രധാന താരങ്ങളാണ് ഹനുമ വിഹാരിയും ചേതേശ്വർ പൂജാരയും. ചെന്നൈ ടീമിലൂടെ വർഷങ്ങളുടെ ഇടവേളക്ക് ശേഷം പൂജാര ഐ പി എല്ലിന് ഒരുങ്ങുമ്പോൾ വിഹാരിയെ സ്വന്തമാക്കാൻ ഒരു ഫ്രാഞ്ചെസിയും താൽപര്യം പ്രകടിപ്പിച്ചില്ല.

advertisement

സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി കാപിറ്റൽസ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് വിഹാരി. വിഹാരി ഐ പി എൽ കളിക്കുവാൻ ഇല്ലാത്തതിൽ വിഷമുണ്ടെന്ന് പറയുന്ന പുജാര, താരം ഐ പി എല്ലിൽ ഒരു സ്ഥാനം ഉറപ്പായും അർഹിച്ചിരുന്നു എന്നും അഭിപ്രായപ്പെടുന്നു. 'കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഐ പി എൽ കളിക്കാത്ത ഇന്ത്യൻ താരം ഞാൻ മാത്രമായിരുന്നു. ഇത്തവണ വിഹാരിയാണ് ഐ പി എല്ലിന്റെ ഭാഗമല്ലാത്തത്. വിഹാരിയുടെ കാര്യത്തിൽ തനിക്ക് വളരെയേറെ വിഷമമുണ്ട്. അദ്ദേഹം മുൻപ് ഐ പി എല്ലിന്റെ കൂടി ഭാഗമായിട്ടുണ്ട്. ഈ സീസണിലും വിഹാരി ഐ പി എല്ലിൽ കളിക്കണമെന്ന് ആഗ്രഹിച്ചു പോകുന്നു' - പുജാര കൂട്ടിച്ചേർത്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: ‘Never! I can’t do that’- Cheteshwar Pujara feels that he can never play the reverse scoop like Rishabh Pant.

മലയാളം വാർത്തകൾ/ വാർത്ത/IPL/
'എനിക്ക് ഒരിക്കലും റിഷഭ് പന്തിനെപ്പോലെ റിവേഴ്‌സ് സ്‌കൂപ്പ് കളിക്കാൻ പറ്റില്ല' - ചേതേശ്വർ പൂജാര
Open in App
Home
Video
Impact Shorts
Web Stories