TRENDING:

IPL 2021| 'സ്റ്റോക്സിനും തനിക്കും ടീമിനു വേണ്ടി ചെയ്യാനുള്ള ഓൾ റൗണ്ടർ ദൗത്യം വ്യത്യസ്തമായിരിക്കും': ക്രിസ് മോറിസ്

Last Updated:

സഞ്ജു നായകനായ ടീമില്‍ കളിക്കുവാന്‍ ഞാന്‍ വളരെയേറെ ആവേശത്തോടെ തന്നെ കാത്തിരിക്കുകയാണെന്നും മോറിസ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇത്തവണത്തെ ഐ പി എല്ലിൽ രാജസ്ഥാന്‍ റോയല്‍സില്‍ ഓള്‍റൗണ്ടറെന്ന ദൗത്യത്തിനായി ഇറങ്ങാൻ പോകുന്ന ഒരു താരമാണ് ക്രിസ് മോറിസ്. ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടറായ മിന്നും താരം ബെൻ സ്റ്റോക്സും നിലവിൽ രാജസ്ഥാനിലുണ്ട്. എന്നാൽ ബെൻ സ്റ്റോക്സിനൊപ്പം ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ ഇരു താരങ്ങളുടെയും ഡ്യൂട്ടി വ്യത്യസ്തമായിരിക്കും എന്നാണ് ക്രിസ് മോറിസ് അഭിപ്രായപ്പെട്ടത്.
advertisement

ഈ വർഷം നടന്ന താര ലേലത്തിൽ ദക്ഷിണാഫ്രിക്കൻ  ഓൾ റൗണ്ടറായ ക്രിസ് മോറിസ്സിനെ ഐ പി എൽ ചരിത്രത്തിലെതന്നെ റെക്കോർഡ് തുകയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. 16.25 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഈ നേട്ടം കരസ്ഥമാക്കിയത്. 2015 ൽ യുവരാജ് സിങ്ങിനെ ഇപ്പോഴത്തെ ഡൽഹി ക്യാപിറ്റൽസ് ടീം സ്വന്തമാക്കിയത് 16 കോടി രൂപയ്ക്കായിരുന്നു. ഈ തുകയാണ് ക്രിസ് മോറിസ് ഇത്തവണ മറി കടന്നത്.

സ്റ്റോക്സ് ബാറ്റിംഗിന്റെ ആദ്യ പകുതിയെ കൈകാര്യം ചെയ്യുമ്പോള്‍ തനിക്ക് പ്രധാനമായും രണ്ടാം പകുതിയിലാവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരിക എന്ന് മോറിസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ആണ് സ്റ്റോക്സെന്നും താരം കൂട്ടിച്ചേർത്തു. സ്റ്റോക്സ് ടോപ് ഓര്‍ഡര്‍ ബാറ്റസ്മാനും താന്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്സ്മാനാണെന്നും തന്റെ ദൗത്യം ഫിനിഷറെന്ന നിലയിലായിരിക്കുമെന്നും മോറിസ് പറഞ്ഞു. തനിക്ക് ഈ വര്‍ഷം ബാറ്റിംഗിൽ കൂടുതൽ സംഭാവന നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും മോറിസ് പ്രതീക്ഷ പ്രകടിപ്പിച്ചു.

advertisement

Also Read- 'ഐപിഎൽ കിരീടം ഇത്തവണയും മുംബൈയ്ക്ക്'; വമ്പൻ പ്രവചനവുമായി സുനിൽ ഗവാസ്‌കർ

രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന മലയാളിതാരം സഞ്ജു സാംസണെ അഭിനന്ദിച്ച്‌ ക്രിസ് മോറിസ് രംഗത്തെത്തിയിരുന്നു. സഞ്ജു സാംസണെ കേവലമൊരു ടീമിന്റെ യുവനായകനായി മാത്രം നമുക്ക് കാണാനാവില്ലെന്നും മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള കളിക്കാരനാണ് സഞ്ജുവെന്നും മോറിസ് പ്രശംസിച്ചു.

'രാജസ്ഥാനിലായിരുന്നപ്പോഴും ഡല്‍ഹി ക്യാപിറ്റല്‍സിലായിരുന്നപ്പോഴും ഞാന്‍ സഞ്ജുവിനൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ യുവനായകനെന്ന് മാത്രം പറയാനാവില്ല. ഒരു വിക്കറ്റ് കീപ്പര്‍ക്ക് കളിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ രീതീയില്‍ സമീപിക്കാനാവും. അതുകൊണ്ടുതന്നെ അവരുടെ തന്ത്രങ്ങളും വളരെയേറെ വ്യത്യസ്തമായിരിക്കും. കളിയെ ഗൗരവത്തോടെ സമീപിക്കുന്ന കളിക്കാരനാണ് സഞ്ജു. സഞ്ജു നായകനായ ടീമില്‍ കളിക്കുവാന്‍ ഞാന്‍ വളരെയേറെ ആവേശത്തോടെ തന്നെ കാത്തിരിക്കുകയാണ്.'- മോറിസ് പറഞ്ഞു.

advertisement

കഴിഞ്ഞ സീസണില്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന മോറിസിനെ ഇത്തവണ ലേലത്തിൽ റെക്കോര്‍ഡ് പ്രതിഫലം നല്‍കിയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ കുമാർ സംഗക്കാരയെയാണ് രാജസ്ഥാൻ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Chris Morris heaped praise on Ben Stokes, calling him the best in the world. Morris said he is excited to work with newly-appointed captain Sanju Samson.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021| 'സ്റ്റോക്സിനും തനിക്കും ടീമിനു വേണ്ടി ചെയ്യാനുള്ള ഓൾ റൗണ്ടർ ദൗത്യം വ്യത്യസ്തമായിരിക്കും': ക്രിസ് മോറിസ്
Open in App
Home
Video
Impact Shorts
Web Stories