TRENDING:

'രാജസ്ഥാന്‍ ഇന്നിങ്ങ്‌സ് സ്റ്റോക്‌സും ബട്ട്‌ലറും ഓപ്പണ്‍ ചെയ്യും'- ഓയിന്‍ മോര്‍ഗന്‍, സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇത്തവണത്തെ ഐ പി എല്ലില്‍ ഒട്ടേറെ സവിശേഷതകളും പ്രതീക്ഷകളുമായി ഇറങ്ങുന്ന ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. ഐ പി എല്ലിലെ പ്രഥമ വിജയികളാണ് രാജസ്ഥാന്‍ റോയല്‍സ്. അതിനു ശേഷം ഒരിക്കലും രാജസ്ഥാന് കിരീടം നേടാനായിട്ടുമില്ല. മലയാളി താരം സഞ്ജു സാംസണ്‍ ആണ് ഇത്തവണ രാജസ്താനെ നയിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി താരം ഐ പി എല്ലില്‍ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. അതുകൊണ്ട് തന്നെ സുപ്രധാനമായ ഐ പി എല്‍ സീസണാണ് സഞ്ജുവിന് മുന്നിലുള്ളത്.
advertisement

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനായി ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ജോസ് ബട്ലറും ബെന്‍ സ്റ്റോക്‌സുമാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഇംഗ്ലണ്ടിന്റെയും ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും നായകനായ ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപെട്ടതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധന ചര്‍ച്ചാവിഷയം. മോര്‍ഗന്റെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ഐ പി എല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇതിനോടകം ലഭിച്ചിരിക്കുന്നത്. ഒട്ടേറെ ട്രോളുകളും മോര്‍ഗനെതിരെ പ്രചരിക്കുന്നുണ്ട്.

'ബട്ട്‌ലറിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയപ്പോഴൊക്കെ അദ്ദേഹം കൂടുതല്‍ മികച്ചതായി മാറുകയായിരുന്നു. അക്കാര്യത്തില്‍ സ്റ്റോക്സും ഒരു പോലെയാണ്. അവര്‍ ഓരോദിവസവും മെച്ചപ്പെട്ടുകൊണ്ടെയിരിക്കുകയാണ്. ' ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗന്‍ പറഞ്ഞു. രാജസ്ഥാന്റെ ക്യാപ്റ്റന്‍ ശെരിക്കും ആരാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിന്റെ റോള്‍ എന്താണെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

advertisement

പതിനാലാം സീസണിന് മുന്നോടിയായി ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ കൈ ഒഴിഞ്ഞത്തോടെയാണ് രാജാസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനം സഞ്ജുവിനെ തേടിയെത്തിയത്. ബട്ട്‌ലര്‍, സ്റ്റോക്സ്, മോറിസ്, ആര്‍ച്ചര്‍ തുടങ്ങിയ വമ്പന്മാര്‍ സഞ്ജുവിനൊപ്പമുണ്ട്. ഡയറക്ടറായി മുന്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയും ടീമിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ആരായിരിക്കും ഓപ്പണിങ്ങില്‍ രാജസ്ഥാനായി എത്തുകയെന്നതില്‍ ഇതുവരെയായും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ സീസണില്‍ 5 ഓപ്പണിങ് കോംബോയാണ് രാജസ്ഥാന്‍ പരീക്ഷിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജയ്‌സ്വാള്‍, സ്റ്റീവ് സ്മിത്ത്, ജോസ് ബട്ട്‌ലര്‍, സ്റ്റോക്സ്, ഉത്തപ്പ എന്നിവര്‍ ഓപ്പണിങ്ങില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ ഉത്തപ്പയെ രാജസ്ഥാന്‍ ഒഴിവാക്കിയതോടെ പുതിയ സഖ്യത്തെ കണ്ടുപിടിക്കേണ്ട ചുമതലയും രാജസ്ഥാന്‍ മാനേജ്മെന്റിനുണ്ട്. ഇത്തവണ നടന്ന ലേലത്തില്‍ ഉത്തപ്പയെ ചെന്നൈയും സ്മിത്തിനെ ഡല്‍ഹിയും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഐ പി എല്ലിലെ എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസ്സിനെ ടീമിലെടുത്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
'രാജസ്ഥാന്‍ ഇന്നിങ്ങ്‌സ് സ്റ്റോക്‌സും ബട്ട്‌ലറും ഓപ്പണ്‍ ചെയ്യും'- ഓയിന്‍ മോര്‍ഗന്‍, സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നു
Open in App
Home
Video
Impact Shorts
Web Stories