TRENDING:

IPL 2021 | 'സീസൺ അവസാനിക്കുമ്പോൾ ടോപ് സ്കോറർമാരിൽ ഒരാളായി ഗിൽ ഉണ്ടാകും'- ഡേവിഡ് ഹസ്സി

Last Updated:

' ഗിൽ ഒരു സ്റ്റാർ പ്ലെയറാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തിൻ്റെ അസാധ്യമായ പ്രകടനം എല്ലാവരും കണ്ടതാണ്. വളരെ നിർദ്ദിഷ്ടവും അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്ന രീതിയാണ് ഗില്ലിൻ്റെത്.'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശുഭ്മാന്‍ ഗില്‍. ഓപ്പണര്‍ റോളിലെത്തുന്ന താരം ആദ്യ അഞ്ച് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ച് മത്സരങ്ങളിൽ നിന്നും ആകെ 80 റണ്‍സാണ് താരത്തിന് നേടാനായത്. 16 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 121.21 ആണ്. രാജസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 19 പന്തില്‍ 11 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മോശം ഫോം തുടരുന്നതോടെ ഗില്ലിനെതിരെയുള്ള വിമര്‍ശനവും ശക്തമായിട്ടുണ്ട്.
advertisement

എന്നാല്‍ ഗില്ലിന് പൂര്‍ണ്ണ പിന്തുണ നൽകുന്ന അഭിപ്രായവുമായി വന്നിരിക്കുകയാണ് ടീം മെന്ററായ ഡേവിഡ് ഹസ്സി.

' ഗിൽ ഒരു സ്റ്റാർ പ്ലെയറാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ താരത്തിൻ്റെ അസാധ്യമായ പ്രകടനം എല്ലാവരും കണ്ടതാണ്. വളരെ നിർദ്ദിഷ്ടവും അങ്ങേയറ്റം കഠിനാധ്വാനം ചെയ്യുന്ന രീതിയാണ് ഗില്ലിൻ്റെത്.' - രാജസ്ഥാനെതിരായ മത്സരത്തിന് ശേഷം ഹസ്സി പ്രതികരിച്ചു.

Also Read- IPL 2021 | ശുഭ്മാൻ ഗില്ലിനെ ഫോമിലേക്കെത്തിക്കാൻ മാർഗം നിർദേശിച്ച് വിരേന്ദർ സെവാഗ്

advertisement

ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ ശുഭ്മാന്‍ ഗില്ലായിരിക്കുമെന്ന് കൂടി അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡേവിഡ് ഹസി.'പ്രതിഭാശാലിയാ താരമാണവന്‍. അതാണ് എനിക്കറിയാവുന്ന കാര്യം. കൃത്യമായ പദ്ധതികളോടെ പരിശീലനവും മറ്റ് തയ്യാറെടുപ്പുകളും നടത്തുന്നു. ഫോം എന്നുള്ളത് വരികയും പോവുകയും ചെയ്യുമെങ്കിലും പ്രതിഭ എന്നത് എക്കാലവും നിൽനൽക്കുന്ന ഒന്നാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് ഗില്ലിൽ നിന്നും കാണാൻ കഴിയുന്നത്. എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ ഗില്ലായിരിക്കും'- ഹസ്സി പറഞ്ഞു.

advertisement

അതേസമയം, ടൂർണമെൻ്റിലെ ആദ്യത്തെ മത്സരം ജയിച്ചു തുടങ്ങിയ കൊൽക്കത്ത തുടർച്ചയായി നാലാമത്തെ മത്സരവും തോറ്റ് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിൽ ആറ് വിക്കറ്റിന് ആയിരുന്നു ടീം തോറ്റത്.

ന്യൂസിലൻഡ് പേസ് ബൗളറായ ലോക്കി ഫെർഗൂസനെ എന്ത് കൊണ്ട് കളിപ്പിക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയായി ടീം മാനേജ്മെൻ്റ് അവരുടെ മത്സര തന്ത്രങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ ആണെന്നും പറഞ്ഞു.

Also Read- IPL 2021 | 'സഞ്ജുവിന്റെ മാച്ച് വിന്നിങ് പ്രകടനം വിമര്‍ശകര്‍ക്കുള്ള മറുപടി': പാര്‍ഥിവ് പട്ടേല്‍

advertisement

'ലോക്കി ഫെർഗൂസൻ തന്റെ കരിയറിലെ ഫോമിൻ്റെ ഉന്നതിയിലാണ്, അദ്ദേഹം ഒരു ക്ലാസ് ബൗളറാണ്, കൂടാതെ അദ്ദേഹം ന്യൂസിലൻഡിന്റെ മികച്ച കളിക്കാരനാണ്. കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐപിഎല്ലിൽ കൊൽക്കത്തക്കായി അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു. അടുത്ത ഗെയിമുകൾക്കായി അദ്ദേഹത്തെ തിരഞ്ഞെടുക്കപ്പെടാൻ പാകത്തിൽ  തയാറെടുക്കുന്നുണ്ട്. ടീമിന് ടൂർണമെൻ്റിൽ മുന്നോട്ട് പോകുന്നതിനുള്ള എല്ലാ തന്ത്രങ്ങളും ഞങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യും.' - ഹസ്സി കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary- Gill would be among the top scorers at the end of IPL season

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'സീസൺ അവസാനിക്കുമ്പോൾ ടോപ് സ്കോറർമാരിൽ ഒരാളായി ഗിൽ ഉണ്ടാകും'- ഡേവിഡ് ഹസ്സി
Open in App
Home
Video
Impact Shorts
Web Stories