നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ (Gujarat Titans) ടോസ് നേടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Banglore)ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു . കഴിഞ്ഞ മത്സരം കളിച്ച ടീമിൽ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങിയത്. സുയാഷ് പ്രഭുദേശായിക്ക് പകരം മഹിപാല്‍ ലോംറോറിനെ ഉൾപ്പെടുത്തി ഒരു മാറ്റവുമായി ബാംഗ്ലൂർ ഇറങ്ങിയപ്പോൾ മറുവശത്ത്, പരിക്കേറ്റ യഷ് ദയാലിന് പകരം പ്രദീപ് സാംഗ്‌വാനെയും അഭിനവ് മനോഹറിന് പകരം സായ് സുദര്‍ശനെയും ഉൾപ്പെടുത്തി രണ്ട് മാറ്റങ്ങളുമായാണ് ഗുജറാത്ത് ഇറങ്ങുന്നത്.
advertisement
തുടരെ രണ്ട് തോൽവികൾ നേരിട്ട് ആദ്യ നാലിൽ നിന്നും പുറത്തായ ബാംഗ്ലൂർ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്. ഒമ്പത് മത്സരങ്ങളില്‍ നേടിയ അഞ്ച് ജയങ്ങളുടെ ബലത്തിൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബാംഗ്ലൂർ. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ അമ്പേ പരാജയമായിപ്പോയ ബാറ്റിംഗ് നിരയുടെ മികച്ച പ്രകടനവും അവർ ഇന്നത്തെ മത്സരത്തിൽ ലക്ഷ്യമിടുന്നു. സീസണിൽ ഫോം കണ്ടെത്താൻ കഴിയാതെ വിഷമിക്കുന്ന വിരാട് കോഹ്‌ലിയും തിരിച്ചുവരവ് ലക്ഷ്യമിടുന്നു.
മറുവശത്ത് എട്ട് മത്സരങ്ങളില്‍ 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്തിന് ഇന്ന് ജയിച്ചാല്‍ പ്ലേഓഫ് യോഗ്യത ഏറെക്കുറെ ഉറപ്പിക്കാം. കഴിഞ്ഞ മത്സരത്തിൽ ഹൈദരബാദിനെതിരെ തോൽവിയുടെ വക്കിൽ നിന്നും തിരിച്ചുവന്ന നേടിയ ജയം അവർക്ക് ആത്മവിശ്വാസം നൽകും.
പ്ലെയിങ് ഇലവൻ
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസി (ക്യാപ്റ്റൻ), വിരാട് കോഹ്ലി, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമ്മദ്, മഹിപാല്‍ ലോംറോര്‍, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റൻ), സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, പ്രദീപ് സാംഗ്‌വാന്‍, അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസണ്‍, യഷ് ദയാല്‍, മുഹമ്മദ് ഷമി.

