റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് സുരക്ഷയ്ക്ക് വേണ്ടിയുള്ള ഒരു മുഖാവരണം അണിഞ്ഞുകൊണ്ടായിരുന്നു. മത്സരശേഷം ആരാധകര്‍ ഇതിന്റെ കാരണവും അന്വേഷിക്കാന്‍ തുടങ്ങി.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് റിഷി ധവാന്‍ മൂക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ റിഷിക്ക് നഷ്ടമായി. മൂക്കിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുഖത്ത് കവചം അണിയുകയായിരുന്നു താരം. 2016ന് ശേഷം ഐപിഎല്ലിലേക്ക് റിഷിയുടെ മടങ്ങിവരവ് കൂടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എതിരായ മത്സരം. മുമ്പ് റിഷി ധവാന്‍ കളിച്ചിരുന്നതും പഞ്ചാബ് ടീമിന് വേണ്ടിയായിരുന്നു.
advertisement
ചെന്നൈക്കെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ധവാന്‍ തന്റെ പരിക്കിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചിരുന്നു.
എം.എസ് ധോണി, ശിവം ദൂബെ തുടങ്ങിയ വമ്പന്‍ താരങ്ങളുടെ വിക്കറ്റുകള്‍ വീഴ്ത്തിയാണ് റിഷി ധവാന്‍ തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ പഞ്ചാബ് ജയിക്കുകയും ചെയ്തു.