TRENDING:

'അവന്റെ പ്രകടനം പൊള്ളാർഡിനെ ഓർമിപ്പിക്കുന്നു', പഞ്ചാബ് താരത്തേക്കുറിച്ച് അനിൽ കുംബ്ലെ

Last Updated:

നെറ്റ്സില്‍ അയാളുടെ ബാറ്റിംഗ് കണ്ടാല്‍ പൊള്ളാര്‍ഡാണെന്ന് തോന്നും. മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ നെറ്റ്സില്‍ അടിച്ചുതകര്‍ക്കുന്ന പൊള്ളാര്‍ഡിനെ ഞാന്‍ കണ്ടിട്ടുണ്ട്'- കുംബ്ലെ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എൽ മാമാങ്കം 14ആം സീസൺ ആരംഭിക്കാൻ നാല് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാന വട്ട മിനുക്കു പണികളിലാണ് എല്ലാ ടീമുകളും. ഒരുപാട് മാറ്റങ്ങൾ എല്ലാ ടീമിലും വരുത്തിയിട്ടുണ്ട്. ഇതുവരെ ഐ പി എല്ലിൽ ഒരു കിരീടം പോലും നേടാത്ത പഞ്ചാബ് കിങ്ങ്സും ഇത്തവണ തികഞ്ഞ ആത്മാവിസാസത്തോടെയാണ് ഇറങ്ങുന്നത്. ഇത്തവണത്തെ ലേലത്തിൽ ഐ സി സി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള 33കാരനായ ഡേവിഡ് മലാനെ ഒന്നരകോടി രൂപക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയിട്ടുണ്ട്.
advertisement

പുതിയ ബൗളിങ് കോച്ചായി മുന്‍ ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ക്ലാസ് താരം ഡാമിയന്‍ റൈറ്റിനെ പഞ്ചാബ് നിയമിച്ചിരുന്നു. നിലവില്‍ മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെക്ക് പുറമെ സഹ പരിശീലകന്‍ ആന്റി ഫ്‌ളവര്‍, ബാറ്റിംഗ് പരിശീലകന്‍ വസിം ജാഫര്‍, ഫീല്‍ഡിങ് പരിശീലകന്‍ ജോണ്ടി റോഡ്‌സ് എന്നിവരാണ് പഞ്ചാബ് കിങ്‌സ് പരിശീലക സംഘത്തില്‍ ഉള്ളത്.

ഇപ്പോൾ പഞ്ചാബിന്‍റെ യുവതാരം ഷാരൂഖ് ഖാന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യ പരിശീലകനായ മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ഷാരൂഖ് ഖാന്‍റെ ബാറ്റിംഗ് മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ ഓള്‍ റൗണ്ടറായ കീറോണ്‍ പൊള്ളാര്‍ഡിനെ അനുസ്മരിപ്പിക്കുന്നുവെന്നാണ് കുംബ്ലെയുടെ കണ്ടെത്തല്‍. 'നെറ്റ്സില്‍ അയാളുടെ ബാറ്റിംഗ് കണ്ടാല്‍ പൊള്ളാര്‍ഡാണെന്ന് തോന്നും. മുംബൈ ഇന്ത്യന്‍സിലായിരുന്നപ്പോള്‍ നെറ്റ്സില്‍ അടിച്ചുതകര്‍ക്കുന്ന പൊള്ളാര്‍ഡിനെ ഞാന്‍ കണ്ടിട്ടുണ്ട്. അന്നൊക്കെ നെറ്റ്സില്‍ ഞാന്‍ കുറച്ചുസമയം ബൗള്‍ ചെയ്യുമായിരുന്നു. അന്ന് ഞാന്‍ പൊള്ളാര്‍ഡിനോട് പറയാറുള്ളത് എനിക്കു നേരെ ഒരിക്കലും പന്ത് അടിക്കരുതെന്നാണ്. ഇവിടെയിപ്പോള്‍ പഞ്ചാബിലെത്തിയപ്പോള്‍ പ്രായമൊക്കെ ആയി ശരീരം വഴങ്ങാത്തതുകൊണ്ട് ബൗള്‍ ചെയ്യാറില്ല. ഇനി അഥവാ ബൗള്‍ ചെയ്താലും ഷാരൂഖ് ഖാനെതിരെ ഞാന്‍ ബൗള്‍ ചെയ്യില്ല'-കുംബ്ലെ പറഞ്ഞു.

advertisement

You May Also Like- IPL 2021 | പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവനിൽ ആരൊക്കെ വേണം? ആകാശ് ചോപ്രയുടെ പ്രവചനം

തമിഴ്നാട് താരമായ ഷാരൂഖ് ഖാനെ ഐ പി എല്ലില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് പഞ്ചാബ് 5.25 കോടി രൂപ നല്‍കി ടീമിലെത്തിച്ചത്. ഷാരൂഖ് ഖാനുവേണ്ടി ഡല്‍ഹിയും ബാംഗ്ലൂരും ശക്തമായി രംഗത്ത് എത്തിയെങ്കിലും ഒടുവില്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. ഡേവിഡ് മലാനും, ക്രിസ് ഗെയ്ലും, കെ എൽ രാഹുലും, മായങ്ക് അഗാർവളും, നിക്കോളാസ് പുരാനും അടങ്ങിയ ശക്തമായ ബാറ്റിങ് നിരയാണ് ഇത്തവണ പഞ്ചാബിനുള്ളത്. വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെൽ ഇത്തവണ പഞ്ചാബിലില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയാണ് താരം ഇറങ്ങുക.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Former India spinner Anil Kumble lauded the batsmanship of Punjab Kings' Shahrukh, saying the youngster reminds him of West Indies all-rounders Kieron Pollard.

മലയാളം വാർത്തകൾ/ വാർത്ത/IPL/
'അവന്റെ പ്രകടനം പൊള്ളാർഡിനെ ഓർമിപ്പിക്കുന്നു', പഞ്ചാബ് താരത്തേക്കുറിച്ച് അനിൽ കുംബ്ലെ
Open in App
Home
Video
Impact Shorts
Web Stories