ഒരു പക്ഷേ 50 മത്സരങ്ങൾ കളിച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും താരതമ്യം ചെയ്യാമായിരുന്നു. പക്ഷേ തന്നെക്കൊണ്ട് സ്കോർ ചെയ്യാൻ മാത്രമേ കഴിയൂ.
ഞായറാഴ്ച ഇംഗ്ലണ്ട് ആറ് വിക്കറ്റുകൾക്ക് ജയിച്ചപ്പോൾ മലാന്റെ സ്കോർ 42 റൺസ് ആയിരുന്നു. കഴിഞ്ഞ 15 ട്വന്റി ട്വന്റി മാച്ചുകളിലായി ശരാശരി 50ൽ കൂടുതൽ നിലനിർത്തിയ ഈ 33 കാരൻ ഈവൻ മോർഗൻ നയിക്കുന്ന പടയിൽ ഇനിയും തന്റേതായ ഇടം കണ്ടെത്തേണ്ടതുണ്ട്.
advertisement
"കളിക്കാർ ആ സ്ഥാനങ്ങളിൽ എത്താൻ എത്ര മികച്ചതായിരിക്കണം എന്ന് നമുക്കെല്ലാം അറിയാം. കഴിഞ്ഞ നാല് മുതൽ അഞ്ചു വർഷം വരെയുള്ള അവരുടെ റെക്കോർഡുകൾ വളരെ മികച്ചതാണ്. അതിന്റെയുള്ളിൽ കയറണമെങ്കിൽ, സ്ഥിരമായി, ഒരേ നിലയിൽ പ്രകടനം കാഴ്ചവയ്ക്കണം," മലാൻ പറയുന്നു.
എന്തായാലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ട്വന്റി ട്വന്റി ലോകകപ്പിൽ ഇടം നേടാൻ കഴിയുമെന്ന് മലാൻ വിശ്വസിക്കുന്നു. മികച്ച നിലയിൽ സ്കോർ ചെയ്യൽ തുടർന്നാൽ തന്നെ ആദ്യ 11ൽ നിന്നും തന്നെ ഒഴിവാക്കാൻ കഴിയാതെ വരുമെന്ന് മലാൻ വിശ്വസിക്കുന്നു.
ഏജിയസ് ബൗളിൽ ഇന്ന് രാത്രി നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും.