ഐ പി എല്‍ ഇത്തവണ പാതി വഴിയില്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചതിനാല്‍ വിദേശതാരങ്ങളെല്ലാം നാടുകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ തിളങ്ങാന്‍ കഴിയാത്തതിന്റെ വിഷമം പങ്കു വെച്ചിരിക്കുകയാണ് നിക്കോളാസ് പുരാന്‍. ഐ പി എല്‍ പാതി വഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വന്നതില്‍ ഏറെ സങ്കടമുണ്ടെന്നും അതിന് പിന്നിലുള്ള കാരണങ്ങള്‍ ഹൃദയഭേകമാണെന്നും നിക്കോളസ് പുരാന്‍ പറയുന്നു.
നാല് കളികളില്‍ റണ്‍സൊന്നും നേടാന്‍ കഴിയാതെയാണ് പുരാന്‍ മടങ്ങിയത്. ഇതോടെ ഐ പി എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന കളിക്കാരുടെ ലിസ്റ്റിലേക്ക് പുരാന്‍ എത്തി. ഉയര്‍ന്ന സ്‌കോര്‍ കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള 19 റണ്‍സ്. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ ഡല്‍ഹിയ്‌ക്കെതിരെ നേടിയ 9 റണ്‍സാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ പുറത്തായ തന്റെ സ്റ്റംപ്‌സ് തെറിക്കുന്ന ചിത്രവും അതിന്റെ താഴെ സ്‌കോര്‍ സ്റ്റാറ്റിസ്റ്റിക്‌സും അടങ്ങിയ ഇ എസ് പി എന്‍ ക്രിക്ക് ഇന്‍ഫോയുടെ ഒരു ചിത്രം പങ്കുവെച്ച് തന്റെ ട്വിറ്ററില്‍ നിക്കോളസ് പുരാന്‍ കുറിച്ചത് തന്റെ തിരിച്ചുവരവിനുള്ള പ്രചോദനമായി താന്‍ ഈ ചിത്രത്തെ ഉപയോഗിക്കും എന്നാണ്.
നേരത്തെ ഐ പി എല്ലില്‍ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരു ഭാ?ഗം കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാനായി നല്‍കിക്കൊണ്ട് പുരാന്‍ രംഗത്തെത്തിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ഇന്ത്യയിലെ സ്ഥിതി?ഗതികള്‍ വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് പുരാന്‍ സഹായവുമായി എത്തിയത്. ഇത്തരമൊരു ദാരുണ സംഭവം തൊട്ടടുത്ത് നിന്ന് നോക്കി കാണേണ്ടി വരിക എന്നത് ഹൃദയഭേദകമാണെന്നും, ഇത്രയും സ്‌നേഹവും പിന്തുണയും നല്‍കിയ രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാനാവുന്നത് മറ്റ് കളിക്കാര്‍ക്കൊപ്പം കൈകോര്‍ത്ത് ആളുകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്നതാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.