TRENDING:

HBD KL Rahul| 29ന്റെ നിറവിൽ കെ എൽ രാഹുൽ; നായകന്റെ പിറന്നാൾ ദിനത്തിൽ വിജയ വഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്

Last Updated:

ക്രിക്കറ്റിൻ്റെ കോപ്പീബുക് ഷോട്ടുകളും അൺഓർത്തോഡോക്സ് ഷോട്ടുകളും താരത്തിന് ഒരു പോലെ വഴങ്ങും. താരത്തിൻ്റെ ഈ മികവിൻ്റെ തെളിവാണ് ദുബായിൽ നടന്ന കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്നതിന് കിട്ടിയ ഓറഞ്ച് ക്യാപ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്റ്റാർ ബാറ്റ്സ്മാൻ കെ എൽ രാഹുലിന് ഇന്ന് ജന്മദിനം. 1992ൽ ബാംഗ്ലൂരിൽ ജനിച്ച കനനൂർ ലോകേഷ് രാഹുൽ ഇന്ന് തൻ്റെ 29ആം ജന്മദിനമാണ് ആഘോഷിക്കുന്നത്. 2014ൽ ഇന്ത്യൻ ടീമിന് വേണ്ടി ടെസ്റ്റിൽ അരങ്ങേറിയ താരം തൻ്റെ ആദ്യത്തെ ആറു മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ചുറികൾ നേടി വരവറിയിച്ച താരത്തിന് പക്ഷേ ഏകദിന ടീമിലെ അരങ്ങേറ്റത്തിന് രണ്ട് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഏകദിനത്തിൽ കിട്ടിയ അവസരങ്ങൾ ശരിക്കും ഉപയോഗിച്ച രാഹുൽ ഇന്ത്യൻ ടീമിൻ്റെ വിശ്വസ്ത ബാറ്റ്സ്മാൻമാരിൽ ഒരാളായി മാറുകയായിരുന്നു.
advertisement

രാഹുലിൻ്റെ ജനമദിനത്തിൽ താരം കുറിച്ച കുറച്ച് റെക്കോർഡുകൾ നോക്കാം

ഇന്ത്യയിൽ ആദ്യത്തെ സെഞ്ചുറി, ഇരട്ട സെഞ്ചുറി നഷ്ടം ഒരു റൺസിന്. 2016 ജൂലൈ മുതൽ 2017 മാർച്ച് വരെ രാഹുൽ 12 ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയും 55.52 ശരാശരിയിൽ 944 റൺസ് നേടുകയും ചെയ്തു. ചെന്നൈയിൽ വച്ച് നടന്ന മത്സരത്തിൽ ഇന്ത്യൻ മണ്ണിലെ തൻ്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയ താരത്തിന് പക്ഷേ ഇരട്ട സെഞ്ചുറി നഷ്ടമായത് ഒരു റണ്ണിനാണ്. 2016 ഡിസംബറിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു 199 റൺസ് നേടിയ രാഹുലിൻ്റെ ഈ പ്രകടനം.

advertisement

2014 ഡിസംബറിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ വെച്ചാണ് രാഹുൽ തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. അന്നത്തെ ക്യാപ്റ്റൻ എം എസ് ധോണിയാണ് രാഹുലിന് ടെസ്റ്റ് ക്യാപ് കൈമാറിയത്. യാദൃശ്ചികമെന്നപോലെ, അത് ധോണിയുടെ അവസാന ടെസ്റ്റ് മത്സരമായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ പക്ഷെ കാര്യമായ പ്രകടനം പുറത്തെടുക്കാൻ രാഹുലിന് കഴിഞ്ഞില്ല, ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് റൺസും രണ്ടാം ഇന്നിയിൽ ഒരു റണ്ണും മാത്രമാണ് താരത്തിന് നേടാനായത്.

തൻ്റെ ഏകദിന മത്സരത്തിലും ആദ്യ ടെസ്റ്റ് പരമ്പരയിലും ഓപ്പണറായി ഇറങ്ങി സെഞ്ചുറി നേടിയ താരമാണ് രാഹുൽ. ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം ഓപ്പണറായി തന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരം കളിച്ച താരം 110 റൺസ് നേടുകയും ചെയ്തു. 2016ൽ സിംബാബ്‌വെയ്ക്കെതിരായ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 100റൺസ് നേടിയതിന് ശേഷമാണ് മടങ്ങിയത്.

advertisement

Also Read- ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ, ബാംഗ്ലൂർ, കൊൽക്കത്ത, പഞ്ചാബ്,ഡൽഹി ടീമുകൾ കളത്തിൽ

അരങ്ങേറി അഞ്ച് വർഷത്തിനിപ്പുറം കെ എൽ രാഹുൽ എന്ന വലംകൈ ബാറ്റ്സ്മാൻ ഇന്ത്യൻ ടീമിന് തൻ്റേതായ രീതിയിൽ കുറേ സംഭാവനകൾ നൽകിയിട്ടുണ്ട്. ബാറ്റ്സ്മാൻ എന്നതിന് പുറമെ മികച്ച ഒരു വിക്കറ്റ് കീപ്പറും കൂടാതെ മികച്ച ഒരു ഫീൽഡർ കൂടിയാണ് താരം. ഈ കഴിവുകൾ താരത്തിന് ഇന്ത്യൻ ടീമിൽ അവിഭാജ്യമായ ഒരു സ്ഥാനം നൽകുന്നുണ്ട്. തൻ്റെ മേലുള്ള പ്രതീക്ഷകൾ നിറവേറ്റാൻ ഒരു പരിധി വരെ താരത്തിന് കഴിയുന്നുമുണ്ട്. താരത്തിൽ നിന്നും കൂടുതൽ മികവുള്ള പ്രകടനങ്ങൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ ടീമും ആരാധകരും.

advertisement

ജന്മദിന സമ്മാനം ടീം നൽകുമോ?

ഐപിഎൽ ടൂർണമെൻ്റ് നടക്കുന്നതിനാൽ തൻ്റെ ടീമായ പഞ്ചാബ് കിങ്സിൻ്റെ കൂടെയാവും താരത്തിൻ്റെ ജന്മദിനാഘോഷം. ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് ഡൽഹിയെ നേരിടാനുള്ള ഒരുക്കത്തിലാണ്. തൻ്റെ ജന്മദിനത്തിൽ മികച്ച പ്രകടനം നടത്തി ടീമിന് വിജയം നേടി കൊടുക്കാൻ ആവും രാഹുലിൻ്റെ ശ്രമം. അതേസമയം, തങ്ങളുടെ ക്യാപ്റ്റൻ്റെ ജന്മദിനത്തിൽ മത്സരത്തിനറങ്ങുന്ന പഞ്ചാബ് ടീമും മത്സരം ജയിച്ച് രാഹുലിന് നല്ലൊരു ജന്മദിന സമ്മാനം നൽകാൻ വേണ്ടിയാവും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ചെന്നൈയോട് തകർന്നടിഞ്ഞ പഞ്ചാബ് വിജയവഴിയിൽ തിരിച്ചെത്താൻ തന്നെയാകും ലക്ഷ്യമിടുന്നത്. ജയം ഉറപ്പിച്ച മത്സരം കൈവിട്ട ഡൽഹിയെ ആണ് പഞ്ചാബ് നേരിടുക. ഇരു ടീമുകളും ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വക്കുന്നില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പഞ്ചാബ് ടീമിൻ്റെ പ്രധാന താരം അവരുടെ ക്യാപ്റ്റനായ രാഹുൽ തന്നെയാണ്. രാഹുൽ നൽകുന്ന മികച്ച തുടക്കമാണ് അവരുടെ പല ഇന്നിങ്സുകളുടെയും ഇന്ധനമാകുന്നത്. ഈ സീസണിലെ രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 91 റൺസുമായി മുന്നിൽ നിന്ന് നയിച്ച രാഹുലിൻ്റെ മികവിലാണ് പഞ്ചാബ് കൂറ്റൻ സ്കോർ നേടിയത്. കഴിഞ്ഞ മത്സരത്തിൽ രാഹുൽ നേരത്തെ പുറത്തായത് അവരുടെ ഇന്നിങ്സിനെയും ബാധിച്ചു. ചെന്നൈക്കെതിരെ ചെറിയ സ്കോറിനാണ് അവർ പുറത്തായത്. ടി20 യിൽ ഇന്ത്യൻ ജേഴ്‌സിയിലും പഞ്ചാബ് ജേഴ്‌സിയിലും താരം മികച്ച പ്രകടനങ്ങൾ ആണ് പുറത്തെടുക്കുന്നത്. ശിഖർ ധവാനും രോഹിത് ശർമയും കളിക്കുന്ന ഇന്ത്യൻ മുന്നേറ്റ നിരയിൽ മധ്യ നിരയിലാണ് താരത്തിൻ്റെ സ്ഥാനം. കിട്ടുന്ന അവസരങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. ഐപിഎല്ലിൽ പഞ്ചാബിൻ്റെ ഓപ്പണർ ആയി ഇറങ്ങുന്ന താരം പലപ്പോഴും വെടിക്കെട്ട് ഇന്നിങ്സുകൾക്കാണ് തിരി കൊളുത്താറുള്ളത്. കാടനടികൾക്ക് മുതിരാതെ ക്രിക്കറ്റിൻ്റെ തനത് 'ക്ലാസിക്' ശൈലിയിൽ ബാറ്റ് വീശിയാണ് റൺസ് നേടാറുള്ളത്. ക്രിക്കറ്റിൻ്റെ കോപ്പീബുക് ഷോട്ടുകളും അൺഓർത്തോഡോക്സ് ഷോട്ടുകളും താരത്തിന് ഒരു പോലെ വഴങ്ങും. താരത്തിൻ്റെ ഈ മികവിൻ്റെ തെളിവാണ് ദുബായിൽ നടന്ന കഴിഞ്ഞ സീസണിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്നതിന് കിട്ടിയ ഓറഞ്ച് ക്യാപ്. 14 മത്സരങ്ങളിൽ നിന്നും 670 റൺസാണ് താരം അടിച്ചു കൂട്ടിയത്. ഈ സീസണിലും താരത്തിൽ നിന്നും മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇക്കുറി ഓറഞ്ച് ക്യാപ്പിനൊപ്പം ചേർത്തുവയ്ക്കാൻ ഒരു കിരീടവും താരം ലക്ഷ്യമിടുന്നുണ്ടാകും. ഐപിഎല്ലിൽ 13 സീസൺ കഴിഞ്ഞിട്ടും കിരീടം നേടാൻ കഴിഞ്ഞിട്ടില്ല എന്ന ചീത്തപ്പേര് ഇക്കുറി രാഹുലും സംഘവും തിരുത്തിക്കുറിക്കുന്നത് കാണാനാവും പഞ്ചാബ് ആരാധകർ കാത്തിരിക്കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
HBD KL Rahul| 29ന്റെ നിറവിൽ കെ എൽ രാഹുൽ; നായകന്റെ പിറന്നാൾ ദിനത്തിൽ വിജയ വഴിയിൽ തിരിച്ചെത്താൻ പഞ്ചാബ്
Open in App
Home
Video
Impact Shorts
Web Stories