ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബയ്ക്കെതിരെ വിജയിച്ച ചെന്നൈ കഴിഞ്ഞ രണ്ട് മത്സരവും പരാജയപ്പെട്ടിരുന്നു. ബാംഗ്ലൂരുമായി നടന്ന മത്സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്സ് പരാജയപ്പെടുന്നത്.
advertisement
ടോസ് നേടിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം.എസ് ധോണി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബയ്ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി അത്യുഗ്ര വിജയമായിരുന്നു ചെന്നെെ നേടിയത്. തുടര്‍ന്ന് ബാംഗ്ലൂരുമായി നടന്ന മത്സരത്തില്‍ 16 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനോടും ചെന്നെെ സൂപ്പര്‍ കിംഗ്സ് 44 റണ്‍സിന് പരാജയപ്പെടുന്നത്.
Also Read: IPL 2020| ബാംഗ്ലൂരിനെതിരായ വമ്പൻ ജയത്തിന് പഞ്ചാബിന് തുണയായത് അനിൽ കുംബ്ലെയുടെ തന്ത്രവും
പൃഥ്വി ഷായുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഡല്‍ഹി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുത്തത്. ധവാന്‍ 27 ബോളില്‍ നിന്ന് 35 റണ്‍സ് നേടി. പൃഥ്വി ഷാ 43 ബോളില്‍ 9 ഫോറിന്റെയും 1 സിക്സിന്‍റെയും അകമ്പടിയില്‍ 64 റണ്‍സ് നേടി. നായകന്‍ ശ്രേയസ് അയ്യര്‍ 26 റണ്‍സും റിഷഭ് പന്ത് 37* റണ്‍സും നേടി.