advertisement

IPL 2020| ഡൽഹിയും ചെന്നൈയും ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ 15ലും ജയം ധോനി പടക്കൊപ്പം; ഇന്നത്തെ കളിയിൽ അറിയേണ്ടത്

Last Updated:

കിംഗ്‌സ് ഇലവനെതിരെ ഇതേ ഗ്രൗണ്ടിൽ നേടിയ സൂപ്പർ ഓവർ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഡിസി ഇന്ന് ഇറങ്ങുന്നത്. എന്നാൽ ഷാർജയിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റതിന്‍റെ ക്ഷീണം മാറ്റാനാവും സി‌എസ്‌കെ ശ്രമിക്കുന്നത്

ഇന്ത്യൻ പ്രീമിയർ ലീഗ് 2020 ലെ മാച്ച് ഏഴിൽ ഇന്ന് ദില്ലി ക്യാപിറ്റൽസ് (ഡി‌സി) ചെന്നൈ സൂപ്പർ കിംഗ്സുമായി (സി‌എസ്‌കെ) ഏറ്റുമുട്ടും. കിംഗ്‌സ് ഇലവനെതിരെ ഇതേ ഗ്രൗണ്ടിൽ നേടിയ സൂപ്പർ ഓവർ വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഡിസി ഇന്ന് ഇറങ്ങുന്നത്. എന്നാൽ ഷാർജയിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റതിന്‍റെ ക്ഷീണം മാറ്റാനാവും സി‌എസ്‌കെ ഇന്ന് ശ്രമിക്കുന്നത്.
ഇരു ടീമുകളും തമ്മിൽ ഇതുവരെ 21 മത്സരങ്ങളാണ് നടന്നിട്ടുള്ളത്. അതിൽ 15 ലും ചെന്നൈക്കായിരുന്നു വിജയം. ആറ് മത്സരങ്ങളിൽ മാത്രമാണ് ഡെൽഹിക്ക് ജയിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ കണക്കെടുത്താലും നാല് വിജയവും ചെന്നൈക്കൊപ്പമായിരുന്നു.
ഏറ്റവും അവസാനമായി നടന്ന മത്സരം 2019ൽ വിശാഖപട്ടണത്തായിരുന്നു. സി‌എസ്‌കെയുടെ മികച്ച ബോളിംഗ് പ്രകടനത്തിൽ ക്വാളിഫയർ 2 മത്സരത്തിൽ ഡി‌സിയെ 9 ന് 147 എന്ന നിലയിൽ ഒതുക്കിയിരുന്നു.
advertisement
ദീപക് ചഹർ, ഹർഭജൻ സിംഗ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ബാറ്റിങ്ങിൽ ഓപ്പണിംഗ് ഇറങ്ങിയ ഷെയ്ൻ വാട്സണും ഡു പ്ലെസിയും ചേർന്ന് വിജയം എളുപ്പമാക്കി. ഇരുവരും ഹാഫ് സെഞ്ച്വറി നേടിയാണ് ക്രീസിൽ നിന്നും മടങ്ങിയത്.
view comments
മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020| ഡൽഹിയും ചെന്നൈയും ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ 15ലും ജയം ധോനി പടക്കൊപ്പം; ഇന്നത്തെ കളിയിൽ അറിയേണ്ടത്
Next Article
advertisement
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ; 36-ാം വയസ്സിലെ വിയോഗത്തിൽ നടുങ്ങി തമിഴ് സിനിമാലോകം
  • തമിഴ് ടെലിവിഷൻ താരമായ സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 36-ാം വയസ്സിൽ നടിയുടെ ദാരുണ അന്ത്യം തമിഴ് സിനിമാലോകത്ത് വലിയ ദുഃഖം സൃഷ്ടിച്ചു

  • മരണത്തിന് മുൻപ് ഭർത്താവുമായി തർക്കം ഉണ്ടായതും മാനസിക സമ്മർദവും മരണത്തിൽ പങ്ക് വഹിച്ചതായി സംശയം

View All
advertisement