നായകൻ ശ്രേയാസ് അയ്യറുടെ മികവിലാണ് ഡൽഹി ഉയർന്ന സ്കോർ നേടിയത്. 38 ബോളിൽ 88 റൺസ് നേടി ശ്രേയാസ് പുറത്താകാതെ നിന്നു. ഐപിഎൽ 13ാം സീസണിലെ ഒരു ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ് ശ്രേയാസ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.
ശ്രേയാസിന് മികച്ച പിന്തുണയുമായി പൃഥ്വി ഷായും ഋഷഭ് പന്തും ഉണ്ടായിരുന്നു. 41 പന്തുകളില്‍ നിന്നും 66 റണ്‍സാണ് ഷാ നേടിയത്. ഋഷഭ് പന്ത് 17 പന്തിൽ 38 റൺസെടുത്തു. ടോസ് നേടിയ കൊൽക്കത്ത ഡൽഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു.
advertisement
ഓപ്പണര്‍മാരായ പൃഥി ഷായും ധവാനും ചേര്‍ന്ന് മികച്ച തുടക്കം ഡൽഹിക്ക് നൽകി. സ്കോർ 56ൽ നിൽക്കെയാണ് ഡൽഹിക്ക് ശിഖർ ധവന്റെ വിക്കറ്റ് നഷ്ടമായത്. ധവാൻ 26 റൺസാണ് നേടിയത്. തുടർന്നെത്തിയ ശ്രേയാസ് അയ്യരും പൃഥ്വി ഷായും ഡൽഹിയുടെ സ്കോർ ഉയർത്തി. ഇരുവരും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
ഷാ പുറത്തായതോടെയാണ് പന്ത് എത്തിയത്. പന്തും അയ്യരും ചേര്‍ന്ന് ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്കോർ 200 കടന്നു. പന്തിനെ റസൽ പുറത്താക്കി. പിന്നാലെയെത്തിയ മാർക്കസ് സ്റ്റോയ്നിസ് (1) വന്നപാടെ മടങ്ങി. തുടർന്നെത്തിയ ഷിംറോൺ ഹെറ്റ്മെയർ ഒരു സിക്സ് ഉൾപ്പെടെ 7 റൺസെടുത്ത് പുറത്താകാതെ നിന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍ രണ്ടുവിക്കറ്റുകള്‍ നേടി. വരുണ്‍ ചക്രവര്‍ത്തി, കംലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.