പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ മുംബൈയെ ഡബിൾ സൂപ്പർ ഓവറിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. ക്രിസ് ഗെയ്ല്‍ ടീമില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസവും പഞ്ചാബിനുണ്ട്.
ഡല്‍ഹി ക്യാപിറ്റല്‍സില്‍ ഇന്ന് മൂന്നുമാറ്റങ്ങളാണുള്ളത്. നോര്‍ക്കെ, അലക്‌സ് കാരി, അജിങ്ക്യ രഹാനെ എന്നിവര്‍ക്ക് പകരം ഋഷഭ് പന്ത്, ഡാനിയല്‍ സാംസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ ഇറങ്ങും. പഞ്ചാബില്‍ ക്രിസ് ജോര്‍ദാന് പകരം ജിമ്മി നീഷാം ഇന്ന് കളിക്കും.
ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഫോമാണ് ക്യാപിറ്റല്‍സിന്റെ പ്രധാന ആയുധം. ശ്രേയസ്സ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, സ്റ്റോയിനിസ്, ആന്റിച്ച് നോര്‍ക്വേ, കഗിസോ റബാദ തുടങ്ങിയ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഡൽഹി പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. എന്നാല്‍ പഞ്ചാബിന് ഇനിയുള്ള കളികളെല്ലാം നിര്‍ണായകമാണ്.
advertisement
ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖര്‍ധവാൻ, ശ്രേയാസ് അയ്യർ, ഋഷഭ് പന്ത്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, സ്റ്റോയിൻസ്, അക്സർ പട്ടേൽ, ആർ അശ്വിൻ, കഗിസോ റബാദ, ഡാനിയല്‍ സാംസ്, തുഷാർ ദേശ് പാണ്ഡെ.
കിംഗ്സ് ഇലവൻ പഞ്ചാബ്: കെഎൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്സ്വെൽ, ജിമ്മി നീഷാം, ദീപക് ഹൂഡ, എം അശ്വിൻ, രവി ബിഷ്ണോയ്, ഷമി, അനുരീത് സിംഗ്