തുടക്കത്തിൽ മിന്നിയ മുംബൈ ചെന്നൈ നായകൻ ധോണിയുടെ തന്ത്രങ്ങളിൽ പിന്നെ പതറുന്ന കാഴ്ചയാണ് കണ്ടത്. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുക്കാനെ മുംബൈക്ക് കഴിഞ്ഞുള്ളു. 31 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത സൗരഭ് തിവാരിയാണ് മുംബൈയുടെ ടോപ് സ്കോറർ. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ, 10 പന്തിൽ രണ്ട് ഫോറുകൾ സഹിതം 12 റൺസെടുത്ത് പുറത്തായത് മുംബൈ ആരാധകരെ നിരാശരാക്കി.
advertisement
ക്വിന്റൻ ഡികോക്ക് (20 പന്തിൽ 33), സൂര്യകുമാർ യാദവ് (16 പന്തിൽ 17), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 14), കീറൻ പൊള്ളാർഡ് (14 പന്തിൽ 18), ജയിംസ് പാറ്റിൻസൻ (എട്ടു പന്തിൽ 11) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ക്രുനാൽ പാണ്ഡ്യ (മൂന്നു പന്തിൽ മൂന്ന്) മാത്രമാണ് നേടിയത്. രാഹുൽ ചാഹർ (2), ജസ്പ്രീത് ബുമ്ര (അഞ്ച്) എന്നിവർ പുറത്താകാതെ നിന്നു.
ചെന്നൈയ്ക്കു വേണ്ടി ലുങ്കി എൻഗിഡി മൂന്നും രവീന്ദ്ര ജഡേജ രണ്ടും രണ്ടും വിക്കറ്റ് സ്വന്തമാക്കി. ദീപക് ചാഹറിനും രണ്ടു വിക്കറ്റുണ്ട്. നാല് ഓവറിൽ 21 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത പിയൂഷ് ചൗളയുടെ പ്രകടനം ശ്രദ്ധേയമായി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. രണ്ട് ഓവറിനുള്ളിൽ മുരളി വിജയ്(1) ഷെയ്ൻ വാട്സൻ(4) എന്നിവരുടെ വിക്കറ്റ് നഷ്ടനമായി.