TRENDING:

IPL 2020, SRH vs RCB Eliminator| നിർണായക മത്സരത്തിൽ നിറംമങ്ങി ബാംഗ്ലൂര്‍ ബാറ്റിങ് നിര; സണ്‍റൈസേഴ്‌സിന് 132 റണ്‍സ് വിജയലക്ഷ്യം

Last Updated:

43 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അബുദാബി: ഐപിഎൽ 13ാം സീസണിലെ നിർണായക മത്സരത്തിൽ നിറംമങ്ങിയ പ്രകടനവുമായി റോയൽ ചല‍്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിങ് നിര. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 132 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. 43 പന്തുകളില്‍ നിന്നും 56 റണ്‍സെടുത്ത എ ബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ തിളങ്ങിയത്. മികച്ച പ്രകടനമാണ് സൺറൈസേഴ്സ് ബൗളർമാർ പുറത്തെടുത്തത്. സണ്‍റൈസേഴ്‌സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ നടരാജന്‍ രണ്ടുവിക്കറ്റ് വീഴ്ത്തി. നദീം ഒരു വിക്കറ്റ് സ്വന്തമാക്കി.
advertisement

Also Read- IPL 2020| പ്ലേ ഓഫിലേക്കുള്ള സൺറൈസേഴ്സ് യാത്ര; ചിത്രങ്ങളിലൂടെ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മടക്കി ഹോള്‍ഡര്‍ കളി സണ്‍റൈസേഴ്‌സിന് അനുകൂലമാക്കി. ആറു റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഓപ്പണറായി ഇറങ്ങാനുള്ള കോഹ്ലിയുടെ തീരുമാനം പാളി. ബംഗ്ലൂരിനായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചിരുന്ന ദേവ്ദത്ത് പടിക്കലിനും നിർണായക മത്സരത്തിൽ ഒന്നും ചെയ്യാനായില്ല. നാലാം ഓവറില്‍ ഒരു റണ്‍സെടുത്ത ദേവ്ദത്തിനെയും മടക്കിയത് ഹോൾഡർ തന്നെ.

advertisement

Also Read- അർധരാത്രി കേക്കിൽ കുളിച്ച് വിരാട് കോലി; നായകന് ജന്മദിനാഘോഷം ഒരുക്കി റോയൽ ചാലഞ്ചേഴ്സ്

തുടക്കത്തിലെ തകർച്ചയിൽ നിന്ന് ആരോണ്‍ ഫിഞ്ചും എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് കെട്ടിപ്പൊക്കി. ഇരുവരും വിക്കറ്റ് നഷ്ടപ്പെടാതെ ശ്രദ്ധിച്ചാണ് കളിച്ചത്. പവര്‍പ്ലേയില്‍ 32 റണ്‍സ് മാത്രമാണ് ഇവര്‍ നേടിയത്. പിന്നാലെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി. ഇതിനിടെ തകർപ്പൻ സിക്‌സിലൂടെ ഫിഞ്ച് ഐപിഎല്ലില്‍ 2000 റണ്‍സ് പിന്നിട്ടു. എന്നാൽ ഇതിന് പിന്നാലെ അനാവശ്യ ഷോട്ടിന് മുതിർന്ന ഫിഞ്ച് പവലിയനിലേക്ക് മടങ്ങി. 32 റണ്‍സെടുത്ത ഫിഞ്ചിനെ നദീമാണ് പുറത്താക്കിയത്. അതേ ഓവറില്‍ തന്നെ മോയിന്‍ അലി റണ്‍ ഔട്ടായതും ബാംഗ്ലൂരിന് തിരിച്ചടിയായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടർന്ന് ശിവം ദുബെ ക്രീസിലെത്തി. ദുബെയെ ഒരുവശത്ത് നിർത്തി ഡിവില്ലിയേഴ്‌സ് സ്‌കോര്‍ ഉയര്‍ത്താന്‍ തുടങ്ങി. എന്നാല്‍ ദുബെയെ വൈകാതെ ജേസണ്‍ ഹോള്‍ഡര്‍ മടക്കി അയച്ചു. പിന്നാലെ സ്‌കോര്‍ 100 കടത്തി ഡിവില്ലിയേഴ്‌സ് അര്‍ധശതകം പൂര്‍ത്തിയാക്കി. ഈ സീസണിലെ ഡിവില്ലിയേഴ്‌സിന്റെ അഞ്ചാം അര്‍ധശതകമായിരുന്നു ഇത്. അവസാന ഓവറുകളില്‍ അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ച ഡിവില്ലിയേഴ്‌സിനെ നടരാജൻ ക്ലീന്‍ ബൗള്‍ഡാക്കി. അവസാന ഓവറില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈനിയും സിറാജുമാണ് സ്‌കോര്‍ 130 കടക്കാന്‍ സഹായിച്ചത്. ഇന്ന് തോൽക്കുന്ന ടീം ടൂർണമെന്റിൽ നിന്ന് പുറത്താകും. വിജയികൾക്ക് ഡൽഹി ക്യാപിറ്റൽസിനെതിരെ അടുത്ത മത്സരം കളിക്കാം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2020, SRH vs RCB Eliminator| നിർണായക മത്സരത്തിൽ നിറംമങ്ങി ബാംഗ്ലൂര്‍ ബാറ്റിങ് നിര; സണ്‍റൈസേഴ്‌സിന് 132 റണ്‍സ് വിജയലക്ഷ്യം
Open in App
Home
Video
Impact Shorts
Web Stories