വെള്ളിയാഴ്ച സൺറൈസേഴ്സ് നായകനും ഓസ്ട്രേലിയന്‍ താരവുമായ ഡേവിഡ് വാർണർ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ കാര്യം അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഇതിനാണ് യുവരാജ് തമാശിച്ചിരിക്കുന്നത്. നിങ്ങളുടെ ഡാൻസിംഗ് വീഡിയോകൾ അവിടെ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു-എന്നാണ് യുവരാജിന്‌റെ മറുപടി.
പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ടെന്നും ആദ്യത്തെ ഏപ്പിസോഡ് അപ്പ് ചെയ്തിട്ടുണ്ടെന്നും വാർണർ വ്യക്തമാക്കിയിരുന്നു. തൻറെ ബയോയിൽ ഇതിന്റെ ലിങ്ക് നല്‍കിയിട്ടുണ്ടെന്നും കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും വേണമെന്നും വാർണർ ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിനാണ് യുവരാജ് മറുപടി നൽകിയത്.
കൊറോണ വൈറസിന്റെ വ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ വാർണർ തന്റെ ഡാൻസ് വീഡിയോ പങ്കുവയ്ക്കാറുണ്ടിയിരുന്നു. തമിഴ്, ഹിന്ദി സിനിമാഗാനങ്ങൾക്കു പോലും ചുവടുവെയ്ക്കുന്ന വാർണറുടെ വീഡിയോകൾ വൈറലായിരുന്നു. മക്കൾക്കും ഭാര്യയ്ക്കുമൊപ്പമായിരുന്നു വാർണറുടെ ഡാൻസ്.