ക്വാളിഫയർ ഒന്നിലെ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് തകർത്താണ് ചെന്നൈ ഈ സീസണിലെ ആദ്യ ഫൈനലിസ്റ്റുകൾ ആയത്. കഴിഞ്ഞ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായതിന് ശേഷം മികച്ച തിരിച്ചുവരവ് നടത്തിയാണ് അവർ ഈ സീസണിലെ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്തുകൾ ബാക്കി നിർത്തിയാണ് ചെന്നൈ മറികടന്നത്.
തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തി അർധസെഞ്ചുറികൾ നേടി ഋതുരാജ് ഗെയ്ക്വാദും റോബിന്‍ ഉത്തപ്പയും പാകിയ അടിത്തറയിൽ നിന്ന് ക്യാപ്റ്റൻ എം എസ് ധോണി പുറത്തെടുത്ത സ്വതസിദ്ധമായ 'ധോണി സ്റ്റൈൽ' ഫിനിഷിങാണ് ചെന്നൈക്ക് ഫൈനൽ ടിക്കറ്റ് നൽകിയത്.
advertisement
കഴിഞ്ഞ സീസണിൽ പ്ലേഓഫ് പോലും കാണാതെ പുറത്തായ ചെന്നൈ ഈ സീസണിലും നിറം മങ്ങുമെന്ന് പ്രവചിച്ചവർക്കുള്ള തകർപ്പൻ മറുപടിയാണ് അവർ ഈ സീസണിൽ നൽകിയിരിക്കുന്നത്. ചെന്നൈയുടെ ഫൈനൽ പ്രവേശനം ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന കാര്യമാണ്. അവരുടെ ടീം ജയിച്ചു എന്നതിന് പുറമെ ടീമിന്റെ ക്യാപ്റ്റനായ തല ധോണിയുടെ ബാറ്റിൽ നിന്നുമാണ് അവരുടെ വിജയറൺ പിറന്നത് എന്നത് അവരുടെ ഈ വിജയാഘോഷത്തെ ഇരട്ടിപ്പിക്കുന്നു. സീസണിൽ ധോണിയിൽ നിന്നും ഇതുവരെ കാണാതിരുന്ന ആ പഴയ ധോണി സ്റ്റൈൽ ഫിനിഷിങാണ് ആരാധകർക്ക് ഇന്ന് കാണാൻ കഴിഞ്ഞത്. കേവലം ആറ് പന്തിൽ നിന്ന് 18 റൺസാണ് ആരാധകരുടെ തല അടിച്ചെടുത്തത്. ഇതിൽ അവസാന ഓവറിൽ മൂന്ന് ബൗണ്ടറികളാണ് താരം നേടിയത്. മൂന്നും ഫോറും ഒരു സിക്‌സും സഹിതമാണ് ധോണി ഈ 18 റൺസ് നേടിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പൃഥ്വി ഷായുടെയും (34 പന്തുകളിൽ 60) ഋഷഭ് പന്തിന്റെയും (35 പന്തുകളിൽ 51) പൃഥ്വി ഷായുടെയും ഷിംറോണ്‍ ഹെറ്റ്‌മെയറുടെയും (24 പന്തുകളിൽ 37) മികച്ച പ്രകടനങ്ങളുടെ ബലത്തിൽ നിശ്ചിത 20 ഓവറിൽ ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റൺസ് പടുത്തുയർത്തുകയായിരുന്നു.

