2008ൽ ആദ്യത്തെ ഐപിഎൽ സീസണിൽ മുൻ കിങ്‌സ് ഇലവൻ പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിങ്‌സ്) താരമായ ഷോൺ മാർഷിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഗെയ്ക്‌വാദ് സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തത്. 2008 സീസണിൽ 616 റൺസ് നേടി ഓറഞ്ച് ക്യാപ് നേടുമ്പോൾ മാർഷിന് 25 വയസ്സായിരുന്നു. ഇതാണ് 24 വയസ്സുകാരനായ ഗെയ്ക്‌വാദ് തിരുത്തിക്കുറിച്ചത്. 24 റൺസ് നേടിയതോടെ 13 മത്സരങ്ങളിൽ നിന്നും 626 റൺസ് നേടിയ കെ എൽ രാഹുലിനെ പിന്തള്ളിയാണ് ഗെയ്ക്വാദ് സീസണിൽ കൂടുതൽ റൺസ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്.
advertisement
സീസണിൽ ഇതുവരെ 16 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 45.35 ശരാശരിയില്‍ 635 റൺസാണ് അടിച്ചെടുത്തത്. താരത്തിന്റെ മികച്ച ബാറ്റിംഗ് പ്രകടനങ്ങളുടെ ബലത്തിലായിരുന്നു ചെന്നൈ സീസണിൽ മിക്ക വിജയങ്ങളും നേടിയെടുത്തത്. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത താരം 27 പന്തിൽ 32 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ചെന്നൈയിലെ തന്റെ ഓപ്പണിങ് പങ്കാളിയായ ഡുപ്ലെസിസിനൊപ്പം ഒന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകിയ ശേഷമാണ് താരം പുറത്തായത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 193 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഉയർത്തിയിരിക്കുന്നത്. തകർത്തടിച്ച ചെന്നൈ മുൻനിര ബാറ്റർമാരുടെ മികവിലാണ് ചെന്നൈ കൊൽക്കത്തയ്‌ക്കെതിരെ കൂറ്റൻ സ്കോർ നേടിയത്. 59 പന്തിൽ 86 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. ചെന്നൈക്കായി മൊയീൻ അലി (20 പന്തിൽ പുറത്താകാതെ 37), റോബിൻ ഉത്തപ്പ (15 പന്തിൽ 31) എന്നിവരും മികച്ച പ്രകടനമാണ് നടത്തിയത്.
കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ടും ശിവം മാവി ഒരു വിക്കറ്റും വീഴ്ത്തി