TRENDING:

IPL 2021 | 'അവസാന ഓവറിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; ഒരു റൺസ് തോൽവിക്ക് ശേഷം പോണ്ടിങിന്റെ പ്രതികരണം

Last Updated:

'മത്സരത്തിന്റെ ഒടുവില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഞാന്‍ മാത്രമല്ല ടീം മുഴുവനും കടുത്ത നിരാശയിലാണ്. എന്നാല്‍ അതോടൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെക്കാനായതില്‍ അഭിമാനവുമുണ്ട്"

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എല്ലിൽ ഈ സീസണിലെ ആവേശകരമായ മറ്റൊരു മത്സത്തിനായിരുന്നു അഹമ്മദാബാദിലെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ട മത്സരത്തിൽ വെറും ഒരു റൺസ് അകലെയാണ് പന്തും സംഘവും കോഹ്ലിപ്പടയ്ക്ക് മുന്നിൽ പൊരുതിവീണത്. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ ഉയർത്തിയ 172 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിയുടെ മറുപടി ബാറ്റിങ് 170 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സര ജയത്തോടെ ബാംഗ്ലൂർ പോയിന്റ് ടേബിളിൽ ഒന്നാമതും ഡൽഹി മൂന്നാമതും എത്തിയിരിക്കുകയാണ്.
advertisement

ഇപ്പോൾ, അവസാന ഓവറില്‍ തങ്ങള്‍ ജയിക്കുമെന്ന് തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്. താരങ്ങളുടെ പോരാട്ടവീര്യത്തിൽ അഭിമാനിക്കുന്നെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു. 'മത്സരത്തിന്റെ ഒടുവില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ഞാന്‍ മാത്രമല്ല ടീം മുഴുവനും കടുത്ത നിരാശയിലാണ്. എന്നാല്‍ അതോടൊപ്പം ശക്തമായ പോരാട്ടം കാഴ്ചവെക്കാനായതില്‍ അഭിമാനവുമുണ്ട്. 4-5 ഓവറുകള്‍ക്ക് മുമ്പ് വരെ ഞങ്ങള്‍ ഏറെ പിന്നിലായിരുന്നു. ഹെട്മെയറിന്റെ ഇന്നിങ്‌സാണ് കളിയിലേക്ക് തിരികെയെത്തിച്ചത്. അവസാന ഓവറില്‍ ഞങ്ങള്‍ ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്. അതിനാല്‍ത്തന്നെ നിരാശയുണ്ടെങ്കിലും അവര്‍ കാഴ്ചവെച്ച പോരാട്ടവീര്യത്തെയോര്‍ത്ത് അഭിമാനിക്കുന്നു'- പോണ്ടിങ് പറഞ്ഞു.

advertisement

Also Read- IPL 2021 | തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ വമ്പന്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി എബി ഡിവില്ലിയേഴ്‌സ്

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 14 റൺസായിരുന്നു ഡൽഹിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. വമ്പനടിക്കാരായ പന്തും, തകർപ്പൻ ഫോമിലുണ്ടായിരുന്ന ഷിംറോൻ ഹെട്മെയറുമായിരുന്നു ക്രീസിൽ. ആദ്യ നാല് പന്തുകളിൽ നാല് റൺസ് മാത്രം നേടാനേ താരങ്ങൾക്ക് കഴിഞ്ഞുള്ളു. അവസാന രണ്ടു പന്തുകളിൽ റിഷഭ് ബൗണ്ടറി പായിച്ചെങ്കിലും വിജയത്തിന് ഒരു റൺസ് അകലെ ഡൽഹിയുടെ ഇന്നിങ്സ് അവസാനിച്ചു.

advertisement

ഒരു റൺസ് തോൽവിയെക്കുറിച്ച് ഡൽഹി നായകൻ റിഷഭ് പന്തും പ്രതികരിച്ചിരുന്നു. 'തീര്‍ച്ചയായും വളരെ നിരാശയുണ്ട്. പ്രത്യേകിച്ച്‌ ഞങ്ങൾ തോല്‍ക്കേണ്ടി വന്നിരിക്കുന്ന സാഹചര്യത്തില്‍. ഈ പിച്ചില്‍ 10-15 റണ്‍സ് അധികം നേടാന്‍ ആര്‍ സി ബിക്കായി. വളരെ മികച്ച രീതിയിലാണ് ഞങ്ങള്‍ ഓവറുകള്‍ എറിഞ്ഞ് തീര്‍ത്തത്. സ്പിന്നര്‍മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷിച്ച മുന്‍തൂക്കം ലഭിച്ചില്ല. അതിനാലാണ് സ്റ്റോയിനിസിനെ പന്തേല്‍പ്പിച്ചത്'- റിഷഭ് പറഞ്ഞു.

19 ഓവറില്‍ 148 എന്ന നിലയിലായിരുന്ന ആര്‍ സി ബി 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 171 എന്ന പൊരുതാവുന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. തകർപ്പൻ ഫോമിൽ നിൽക്കുന്ന ഡി വില്ലിയേഴ്‌സിനെതിരെ മാർക് സ്റ്റോയിനിസിനെ അവസാന ഓവർ എറിയാൻ പന്തേൽപ്പിച്ച നായകന്റെ തീരുമാനത്തിൽ ഡൽഹി ആരാധകരും മുൻ താരങ്ങളും വിമർശനങ്ങളുമായി എത്തിയിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: I actually felt we're gonna win in the last over: Ricky Ponting (DC head coach).

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | 'അവസാന ഓവറിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; ഒരു റൺസ് തോൽവിക്ക് ശേഷം പോണ്ടിങിന്റെ പ്രതികരണം
Open in App
Home
Video
Impact Shorts
Web Stories