TRENDING:

IPL 2021 | രാജസ്ഥാൻ റോയൽസിന് പിന്നെയും തിരിച്ചടി, ബെൻ സ്റ്റോക്സ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായി

Last Updated:

IPL 2021 | കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് സ്റ്റോക്സിന്റെ വിരലിന് പരിക്കേറ്റത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
IPL 2021 | ഐ പി എൽ ഈ സീസണിലെ ആദ്യ മത്സരത്തിലെ നിരാശാജനകമായ തോൽവിക്ക് പിന്നാലെ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സ്റ്റാർ ഓൾ റൗണ്ടറും രാജസ്ഥാൻ ഓപ്പണറുമായ ബെൻ സ്റ്റോക്സ് കൈവിരലിനു പരിക്കേറ്റ് ടൂർണമെന്റിൽ തുടർന്ന് കളിക്കാൻ സാധ്യതയില്ല. സ്റ്റോക്ക്‌സിന്റെ ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് രാജസ്ഥാനോട് അന്വേഷിക്കുന്നുണ്ട്. ഐ പി എല്ലിന് ശേഷം ന്യൂസിലാന്‍ഡുമായി രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുണ്ട്. ലോര്‍ഡ്‌സില്‍ ജൂണ്‍ രണ്ടിനാണ് പരമ്പരയ്ക്ക് തുടക്കമാവുക.
advertisement

ടൂർണമെന്റ് ആരംഭിക്കുന്നതിന് മുന്നേ തന്നെ രാജസ്ഥാൻ ടീമിലെ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർക്കും പരിക്ക് പറ്റിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് അദ്ദേഹമിപ്പോൾ. എത്രയും പെട്ടെന്ന് തന്നെ ടീമിനൊപ്പം ചേരാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് സ്റ്റോക്സിന്റെ വിരലിന് പരിക്കേറ്റത്. ക്രിസ് ഗെയ്‌ലിനെ പുറത്താക്കാനുള്ള പന്ത് പിടിക്കുന്നതിനിടയിലാണ് വിരലിന് പരിക്കേറ്റത്. ലോങ് ഓണില്‍ നിന്നും ഓടിയെത്തിയ സ്‌റ്റോക്സ് പൂര്‍ണമായി ഡൈവ് ചെയ്തുകൊണ്ടാണ് ഗെയ്‌ലിന്റെ ക്യാച്ചെടുത്തത്.

advertisement

മത്സരം പുരോഗമിക്കുമ്പോള്‍ തന്നെ സ്‌റ്റോക്‌സ് ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നു. പിന്നീട് പന്തെറിയാനും ഇംഗ്ലീഷ് താരത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഓപ്പണറായി ക്രീസിലെത്തിയ സ്‌റ്റോക്‌സ് നേരിട്ട മൂന്നാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. പരിക്ക് സാരമുള്ളതാണെന്നും വിരലിന് പൊട്ടലുണ്ടെന്നും രാജസ്ഥാന്‍ ടീം അറിയിച്ചു. ഒരാഴ്ച്ചകൂടി താരം ഇന്ത്യയില്‍ തുടരുമെന്നാണ് അറിയുന്നത്. വ്യാഴാഴ്ച്ച അദ്ദേഹത്തിന് സ്‌കാനിങ്ങിന് വിധേയനാക്കും.

Also Read- IPL 2021: ഐപിഎല്ലിൽ ഇന്നു റോയൽ ചലഞ്ചേഴ്സ് സൺറൈസേഴ്‌സിനെതിരെ

എന്തായാലും സ്‌റ്റോക്ക്‌സിന് പകരം പുതിയ ആളെ കണ്ടെത്താനുള്ള നടപടി ഫ്രാഞ്ചൈസി ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ഇ സി ബിയുമായി കേന്ദ്ര കരാര്‍ ഒപ്പിട്ടിരിക്കുന്ന നിരവധി താരങ്ങള്‍ ഐ പി എല്ലിനായി ഇന്ത്യയിലുണ്ട്. ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍, ക്രിസ് വോക്ക്‌സ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ഇതില്‍പ്പെടും. ന്യൂസിലാന്‍ഡുമായുള്ള പരമ്പരയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിലും, ഓസ്‌ട്രേലിയയില്‍ വെച്ചുള്ള ആഷസ് പരമ്പരയിലും ഇംഗ്ലണ്ടിന് പങ്കെടുക്കണം.

advertisement

മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിൽ പുതിയ സീസണില്‍ കത്തിക്കയറാന്‍ ഒരുങ്ങി വന്ന രാജസ്ഥാന്‍ റോയല്‍സിന് വന്‍ തിരിച്ചടിയാണ് കിട്ടിയിരിക്കുന്നത്. ഈ വർഷത്തെ ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ ക്രിസ് മോറിസ്സും, ബെൻ സ്റ്റോക്സും, ജോഫ്ര ആർച്ചറുമായിരുന്നു രാജസ്ഥാന്റെ കുന്തമുനകളായി കണക്കാക്കിയിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

News summary: Ben Stokes has been ruled out of the remainder of the Rajasthan Royals' campaign in IPL 2021 with a broken finger in his left hand.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | രാജസ്ഥാൻ റോയൽസിന് പിന്നെയും തിരിച്ചടി, ബെൻ സ്റ്റോക്സ് പരിക്കേറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായി
Open in App
Home
Video
Impact Shorts
Web Stories