ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 22 റൺസെടുക്കുന്നതിനിടയിൽ ആദ്യ വിക്കറ്റ് നഷ്ടമായി. സാം കറന്റെ പന്തിൽ ഏഴു റൺസെടുത്ത ജോണി ബെയർസ്റ്റോയാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് വാർണർ മനീഷ് പാണ്ഡെ സഖ്യം ശ്രദ്ധയോടെയാണ് ചെന്നൈ ബൗളർമാരെ നേരിട്ടത്. ആറ് ഓവറിൽ ഹൈദരാബാദ് 38 റൺസാണ് നേടിയത്.
അമിതമായി ആവേശം കാണിക്കാതെ ഉത്തരവാദിത്തപരമായ ഇന്നിംഗ്സ് ആണ് ഇരുവരും കാഴ്ചവച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 106 റൺസാണ് കൂട്ടിച്ചേർത്തത്. എന്നാല്‍ വാര്‍ണറുടെ മെല്ലെപ്പോക്ക് ഹൈദരാബാദിന്റെ റണ്‍നിരക്ക് കുറച്ചു. 57 റണ്‍സെടുക്കാന്‍ 55 പന്തുകൾ വാര്‍ണര്‍ക്ക് വേണ്ടിവന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. ഐപിഎല്ലിൽ തൻ്റെ വേഗം കുറഞ്ഞ അർധ സെഞ്ചുറിയാണ് വാർണർ ഈ മത്സരത്തിൽ നേടിയത്.
advertisement
മറുവശത്ത് വേഗത്തിൽ റൺസ് നേടാൻ കഴിയാത്തതിനാലും വലിയ സ്കോറുകൾ നേടാൻ കഴിയാത്തതിനാലും കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ടീമിന് പുറത്തായിരുന്ന മനീഷ് പാണ്ഡെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 46 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. ഇരുവരുടെയും ഇന്നിങ്സുകളാണ് ആണ് ഹൈദരാബാദ് ഇന്നിങ്സിൻ്റെ അടിത്തറയായത്.
ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും പുറത്തായ ശേഷം ക്രീസിലെത്തിയ വില്യംസൺ - ജാദവ് സഖ്യം വേഗത്തിൽ സ്കോർ ഉയർത്തി. 10 പന്തിൽ 26 റൺസ് അടിച്ച കെയ്ൻ വില്ല്യംസണും നാല് പന്തിൽ 12 റൺസ് നേടിയ കേദർ ജാദവും അവസാന ഓവറുകളിൽ ഹൈദരാബാദിന്റെ സ്കോർ 150ന് മുകളിലേക്ക് കടത്തി ചെന്നൈയ്ക്കായി ലുങ്കി എൻഗിഡി രണ്ടും സാം കറൻ ഒരു വിക്കറ്റും നേടി.
Summary- Sunrisers Hyderabad posts total of 171 runs on board with the help of Warner's and Manish Pandey's sensible knocks
Keywords- IPL, Chennai Super Kings, CSK, MS Dhoni SunRisers Hyderabad, David Warner
