നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ചു ജയവും ഏഴു തോല്‍വിയുമടക്കം 10 പോയിന്റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ആറാമതും മുംബൈ ഏഴാം സ്ഥാനത്തുമാണ്. ഡല്‍ഹി, ചെന്നൈ, ബാംഗ്ലൂര്‍ ടീമുകള്‍ മാത്രമാണ് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഒരു സ്ഥാനത്തേക്ക് മത്സരിക്കുന്നത് മുംബൈയും രാജസ്ഥാനും കൊല്‍ക്കത്തയുമാണ്.
ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ മുംബൈക്ക് കനത്ത തിരിച്ചടിയാണ് ഈ സീസണില്‍ നേരിട്ടത്. പ്രധാന താരങ്ങള്‍ ഫോമിലെത്താത്തതാണ് അവര്‍ക്ക് തിരിച്ചടിയായത്. മറുവശത്ത് സ്ഥിരതയില്ലായ്മയാണ് രാജസ്ഥാന് തിരിച്ചടിയായത്. രണ്ട് മാറ്റങ്ങളുമായാണ് ഇരു ടീമുകളും നിർണായക മത്സരത്തിനിറങ്ങിയത്. മായങ്ക് മർനാകടെ, ആകാശ് സിംഗ് എന്നിവർക്ക് പകരം ശ്രേയസ് ഗോപാലും കുൽദീപ് യാദവും ടീമിലെത്തി. മുംബൈയിൽ ക്വിന്റൺ ഡി കോക്ക്, ക്രുനാൽ പാണ്ഡ്യ എന്നിവർക്ക് പകരം ഇഷാൻ കിഷനും ജെയിംസ് നീഷവും കളിക്കും.
advertisement
പോയിന്റ് നില
20 പോയിന്‍റുമായി ക്വാളിഫയറിലെത്തിയ ഡൽഹി ക്യാപിറ്റല്‍സാണ് ഒന്നാമത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18 പോയിന്റുമായി രണ്ടും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 16 പോയിന്‍റുമായി മൂന്നും സ്ഥാനത്തുണ്ട്. 12 പോയിന്‍റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റുമായി പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് പ്ലേഓഫിനായി പ്രതീക്ഷയോടെ തൊട്ടുപിന്നിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഏറ്റവും പിന്നിൽ.
ഇന്നലെ നടന്ന മത്സരത്തില്‍ സീസണിലെ പത്താം ജയത്തോടെ ഡൽഹി ക്യാപിറ്റല്‍സ് ആദ്യ ക്വാളിഫയറിൽ സ്ഥാനം ഉറപ്പാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് ഡൽഹിയുടെ കുതിപ്പ്. ചെന്നൈയുടെ 136 റൺസ് രണ്ടുപന്ത് ശേഷിക്കേ ഡൽഹി മറികടക്കുകയായിരുന്നു.
നാലാമത്തെ സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടമാണു നടക്കുന്നത്. അവശേഷിക്കുന്ന സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളാണു പൊരുതുന്നത്. ബാംഗ്ലൂരിനോട് ഏറ്റ തോൽവിയോടെ പഞ്ചാബ് കിങ്സിന്റെ സാധ്യതകൾ അസ്തമിച്ചു. 13 കളികൾ പൂർത്തിയാക്കിയ അവർക്ക് 10 പോയിന്റ് മാത്രമാണുള്ളത്. ചെന്നൈയുമായുള്ള അവസാന കളി ജയിച്ചാലും 12 പോയിന്റ് മാത്രമേ കിട്ടൂ. 12 പോയിന്റുള്ള കൊൽക്കത്തയേക്കാൾ നെറ്റ് റൺറേറ്റിൽ പഞ്ചാബ് പിന്നിലാണ്. സൺറൈസേഴ്സ് ഹൈദരാബാദ് ടൂർണമെന്റിന് പുറത്തായിക്കഴിഞ്ഞു.
രാജസ്ഥാൻ റോയൽസിന് അവസാന രണ്ടു കളികളിൽ വിജയിച്ചാൽ മാത്രമേ പ്ലേ ഓഫിലെത്താനാവൂ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് രാജസ്ഥാന്റെ അവസാന കളികൾ. രാജസ്ഥാനെ തോൽപിച്ചാൽ കൊൽക്കത്തയ്ക്ക് പ്ലേഓഫിലെത്താനാകും. മികച്ച റൺറേറ്റുള്ളതാണ് കൊൽക്കത്തയ്ക്ക് മുൻതൂക്കം നൽകുന്നത്. 10 പോയിന്റുള്ള മുംബൈയ്ക്ക് അടുത്ത രണ്ടു കളികൾ മികച്ച റൺറേറ്റിൽ ജയിച്ചാൽ മാത്രമേ പ്ലേഓഫിലെത്താനാകൂ. രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് മുംബൈയുടെ അവസാന മത്സരങ്ങൾ.

