TRENDING:

IPL 2021 Playoffs | ഐപിഎൽ കിരീടം ആര് നേടും? ടീമുകളും പ്ലേ ഓഫ് കടമ്പയും

Last Updated:

എന്തുകൊണ്ടാണ് മറ്റ് ടൂർണമെന്റുകൾ പോലെ ഐപിഎല്ലിൽ രണ്ട് സെമി ഫൈനലുകൾ ഇല്ലാത്തത്?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാഴ്ചയോളം നീണ്ട ഐപിഎൽ ഗ്രൂപ്പ് തല മത്സരങ്ങൾ സമാപിച്ച് പ്ലേ ഓഫ് ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇന്ന് നടക്കുന്ന ആദ്യ പ്ലേ ഓഫിൽ ചെന്നൈ സൂപ്പർ കിങ്സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടുന്നു. ഐപിഎൽ 2021 -ന്റെ പ്ലേഓഫ് ഘട്ടത്തിലേക്ക് നാല് ടീമുകൾ യോഗ്യത നേടി - ഡൽഹി ക്യാപിറ്റൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവയാണ് പ്ലേ ഓഫ് കാണാതെ പുറത്തുപോയ നാല് ടീമുകൾ. എന്താണ് ഐപിഎൽ പ്ലേ ഓഫ് - എലിമിനേറ്റർ മത്സരങ്ങൾ എന്ന് നോക്കാം.
ipl-2021
ipl-2021
advertisement

സെമിഫൈനൽ മത്സരങ്ങളില്ലാത്തതാണ് ഐപിഎൽ ഘടന. അപ്പോൾ ടീം എങ്ങനെയാണ് ഫൈനലിന് യോഗ്യത നേടുന്നത്? എന്തുകൊണ്ടാണ് മറ്റ് ടൂർണമെന്റുകൾ പോലെ രണ്ട് സെമി ഫൈനലുകൾ ഇല്ലാത്തത്?

എന്തുകൊണ്ട് സെമിഫൈനലുകൾ ഇല്ല?

ചാംപ്യൻഷിപ്പിൽ കൂടുതൽ സ്ഥിരതയുള്ള ടീമുകൾക്ക് ഫൈനലിന് യോഗ്യത നേടുന്നതിന് ന്യായമായ അവസരങ്ങൾ നൽകുന്നതിനാണ് സെമിഫൈനൽ എന്ന ആശയം ഇല്ലാതാക്കിയതെന്ന് ഐപിഎൽ ഭരണസമിതി നേരത്തെ വ്യക്തമാക്കിയതാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക്, സെമിഫൈനലിലെ ഒരു തോൽവി (ഒരു മത്സരം) അവരുടെ സീസൺ അവസാനിപ്പിക്കുന്നു. അതിനാൽ, ഒരു മത്സരം തോറ്റാലും മറ്റൊരു അവസരം കൂടി ഈ മുൻനിര ടീമുകൾക്ക് ലഭ്യമാക്കുന്നവിധമാണ് രണ്ട് ക്വാളിഫയറുകളും ഒരു എലിമിനേറ്ററും അടങ്ങുന്ന പുതിയ ഫോർമാറ്റ് ഐപിഎല്ലിൽ അവതരിപ്പിച്ചത്.

advertisement

എന്താണ് ക്വാളിഫയർ 1?

ക്വാളിഫയർ 1 വിജയിക്ക് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ലീഗ് ഘട്ടത്തിലെ ആദ്യ രണ്ട് ടീമുകൾ തമ്മിലാണ് ഈ പോരാട്ടം നടക്കുന്നത്. തോറ്റയാൾക്ക് ക്വാളിഫയർ 2 ൽ മറ്റൊരു അവസരം ലഭിക്കുന്നു. ക്വാളിഫയർ ഒന്നിൽ ഏറ്റുമുട്ടുന്നത് ഇത്തവണ ലീഗിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ ചെന്നൈയും ഡൽഹിയും തമ്മിലാണ്. ഈ മത്സരം ഇന്ന് വൈകിട്ട് 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കും.

Also Read- 'ധോണിയെ ഇനിയും CSKയിൽ പിടിച്ചുനിർത്തേണ്ട'; ലേലത്തിന് വിടണമെന്ന് മുൻ ക്രിക്കറ്റ് താരം

advertisement

എന്താണ് ഒരു എലിമിനേറ്റർ?

ലീഗ് ഘട്ടത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമുകൾ തമ്മിലുള്ള മത്സരമാണ് എലിമിനേറ്റർ. ഈ മത്സരത്തിലെ വിജയിക്ക് ക്വാളിഫയർ 2 ൽ പ്രവേശനം ലഭിക്കുമ്പോൾ തോറ്റ ടീം പുറത്താകും. ഈ വർഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മൂന്നാം സ്ഥാനവും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാലാം സ്ഥാനവും നേടി. ഈ വർഷത്തെ എലിമിനേറ്റർ ഒക്ടോബർ 11 ന് (തിങ്കളാഴ്ച) ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

എന്താണ് ക്വാളിഫയർ 2?

advertisement

ക്വാളിഫയർ 1 ലെ തോറ്റ ടീമിനും എലിമിനേറ്ററിന്റെ വിജയിയും തമ്മിലാണ് ക്വാളിഫയർ 2 പോരാട്ടം. ഈ മത്സരത്തിലെ വിജയി ഫൈനലിൽ എത്തും. ക്വാളിഫയർ 2 ഒക്ടോബർ 13 ന് (ബുധനാഴ്ച) ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.

ഒക്ടോബർ 15 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ സീസണിലെ ഐപിഎൽ ഫൈനൽ നടക്കുന്നത്. ക്വാളിഫയർ ഒന്നിലെയും ക്വാളിഫയർ രണ്ടിലെയും വിജയികളാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 Playoffs | ഐപിഎൽ കിരീടം ആര് നേടും? ടീമുകളും പ്ലേ ഓഫ് കടമ്പയും
Open in App
Home
Video
Impact Shorts
Web Stories