ഐപിഎൽ പോയിന്റ് പട്ടിക നിയമങ്ങൾ
ടൂർണമെന്റിന്റെ സെമി ഫൈനലിൽ പ്രവേശിക്കാ൯ വേണ്ടി ഓരോ ടീമുകളും പോയിന്റ് പട്ടികയിൽ ആദ്യത്തെ നാല് സ്ഥാനങ്ങളിൽ സ്ഥലം കണ്ടെത്താ൯ ശ്രമിക്കും. കൂടാതെ ഫൈനലിൽ രണ്ട് ഷോട്ടുകൾ ലഭിക്കാ൯ ടേബിളിലെ ആദ്യത്തെ രണ്ട് പൊസിഷനിൽ എത്താനും ശ്രമിക്കും. മത്സരങ്ങളിൽ സ്കോർ ചെയ്യുന്ന പോയിന്റുകൾക്കനുസരിച്ചാണ് ഐപിഎൽ ടീമുകളുടെ റാങ്കുകൾ തീരുമാനിക്കുന്നത്. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം ലഭിക്കുമ്പോൾ മത്സരം ഉപേക്ഷിക്കുക, അല്ലെങ്കിൽ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് മത്സരം തടസ്സപ്പെടുകയൊക്കെ ചെയ്താൽ ഒരു പോയിന്റ് മാത്രമാണ് ലഭിക്കുക.
advertisement
Also Read- IPL 2021 RR vs PBKS: രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും ഇന്ന് നേർക്കുനേർ; വിജയം ആർക്കൊപ്പം?
പരാജയപ്പെടുന്ന ടീമിന് പോയിന്റുകളൊന്നും ലഭിക്കുകയില്ല. ഇനി ഒരുപാട് ടീമുകൾക്ക് ഒരേ പോയിന്റുകളുണ്ടെങ്കിൽ നെറ്റ് റൺ റേറ്റ് (NRR) പ്രകാരം ടീമുകളുടെ മു൯ഗണന നിശ്ചയിക്കപ്പെടും. നിരവധി ഘട്ടങ്ങളിൽ ടീമുകളുടെ പ്ലേ ഓഫ് സാധ്യത ഉറപ്പിക്കുന്നതിൽ റൺ റേറ്റ് വളരെ നിർണായകമാവാറുണ്ട്. ടൂർണമെന്റിൽ ഉടനീളം ഒരു ടീം നിശ്ചിത ഓവറിൽ നേടുന്ന ആവറേജ് റണ്‍സാണ് എ൯ ആർ ആർ നിർണയിക്കുക. ഇതേ ടീമിനെതിരെ മറ്റു ടീമുകൾ നേടുന്ന ആവേറേജ് റണ്സ് ഇതിൽ നിന്ന് മൈനസ് ചെയ്താൽ എ൯ ആർ ആർ ആയി.
ഇന്ന് രാജസ്ഥാനും പഞ്ചാബും നേർക്കുനേർ
ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ശക്തമായ താരനിരയുമായി എത്തുമ്പോള്‍ അവസാന സീസണിലെ തിരിച്ചടികൾ മറികടക്കാനുറച്ചാണ് പഞ്ചാബിന്റെ വരവ്. ഗംഭീര താരനിര ഇരു ടീമിലും ഉള്ളതിനാല്‍ത്തന്നെ വിജയം പ്രവചിക്കുക അസാധ്യം. ഇരു ടീമും അവസാന സീസണില്‍ പ്ലേ ഓഫിലെത്തിയിരുന്നില്ല. അതിനാല്‍ത്തന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.
ഐ പി എൽ ചരിത്രത്തിൽ ഇരു ടീമുകളും നേർക്കു നേർ വന്നതിന്റെ കണക്കുകൾ എടുത്താൽ മുൻതൂക്കം രാജസ്ഥാൻ റോയൽസിനാണ്. 21 മത്സരത്തില്‍ 12 മത്സരത്തിലും രാജസ്ഥാന്‍ വിജയിച്ചപ്പോള്‍ 9 മത്സരത്തിലാണ് പഞ്ചാബിന് ജയിക്കാനായത്.