TRENDING:

IPL 2021 |കിരീടപ്പോരില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം; ഡല്‍ഹി ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

Last Updated:

കെകെആര്‍ മൂന്നാം കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുമോ അതോ ഡല്‍ഹി കന്നിക്കിരീടത്തില്‍ മുത്തമിടുമോയെന്നത് കാത്തിരുന്ന് കാണാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ആം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ എതിരാളിയാരെന്ന് ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.
KKR vs DC
KKR vs DC
advertisement

ഇന്നത്തെ മത്സരത്തില്‍ ജയിക്കുന്ന ടീം ഫൈനലില്‍ ചെന്നൈയോട് ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തില്‍ ഡല്‍ഹിയെത്തുമ്പോള്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്.

ഇരുവരും നേര്‍ക്കുനേര്‍ വരുന്ന 29-ാം മത്സമാണിത്. കൊല്‍ക്കത്ത 15ലും ഡല്‍ഹി 12 മത്സരങ്ങളിലും ജയിച്ചു. ഒരു കളി ഉപേക്ഷിക്കുകയായിരുന്നു. സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ കളിയില്‍ ജയിച്ചു. ഇന്ത്യന്‍ പാദത്തില്‍ ഡല്‍ഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോള്‍ യുഎഇ പാദത്തില്‍ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു. നിലവിലെ സാധ്യതകളില്‍ ഇരു ടീമിനെയും തുല്യശക്തികളെന്നേ വിശേഷിപ്പിക്കാനാവു. കെകെആര്‍ മൂന്നാം കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുമോ അതോ ഡല്‍ഹി കന്നിക്കിരീടത്തിലേക്ക് അടുക്കുമോ എന്നത് കാത്തിരുന്ന് കാണാം.

advertisement

ചെന്നൈക്കെതിരായ ഒന്നാം ക്വാളിഫയറില്‍ നായകനെന്ന നിലയില്‍ റിഷഭ് പന്തിന് പറ്റിയ പിഴവാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് വിലയിരുത്തുന്നത്. ഒരു ബാറ്റ്സ്മാനെ കുറച്ച് നാല് പേസര്‍മാരുമായി കളിച്ച ഡല്‍ഹിയുടെ തന്ത്രം പാളുകയായിരുന്നു. ആവേശ് ഖാന്‍, ആന്റിച്ച് നോക്കിയേ ഭേദപ്പെട്ട ഫോമിലാണെങ്കിലും കഗിസോ റബാദക്ക് താളം കണ്ടെത്താനാവാത്തത് ടീമിന് കടുത്ത തിരിച്ചടി നല്‍കുന്നു. ബാറ്റിങ് നിരയില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോള്‍ ശ്രേയസ് അയ്യരിന് താളം കണ്ടെത്താനാവുന്നില്ല.

സിഎസ്‌കെയ്ക്കെതിരായ മത്സരത്തിലൂടെ റിഷഭ് ഫോമിലേക്കെത്തിയിട്ടുണ്ട്. ഷിംറോന്‍ ഹെറ്റ്മെയറും അവസരത്തിനൊത്ത് ഉയരുന്നുണ്ട്. പൃഥ്വി ഷാ പുറത്തായാല്‍ മറ്റ് ബാറ്റ്സ്മാന്‍മാര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല എന്നത് പ്രശ്‌നമാണ്. ഇതിന് ടീം പരിഹാരം കണ്ടില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും.

advertisement

മറുഭാഗത്ത് സ്പിന്നര്‍മാരുടെ മിന്നും ഫോമാണ് കെകെആറിന്റെ ശക്തി. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവരെല്ലാം മാച്ച് വിന്നിങ് പ്രകടനമാണ് നടത്തുന്നത്. ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും പേസിലും മികവ് കാട്ടുന്നു. ബാറ്റിങ് നിരയില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല കെകെആറിന്റെ മുന്നേറ്റം. ഓയിന്‍ മോര്‍ഗനൊഴികെ മറ്റെല്ലാവരും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. ഈ സീസണില്‍ ഏറെ കയ്യടി നേടിയ വെങ്കടേഷ് അയ്യരുടെ നിര്‍ണായക മത്സരത്തിലെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമാവും.

advertisement

സാധ്യതാ ഇലവന്‍

ഡല്‍ഹി ടീം - ശിഖര്‍ ധവാന്‍, പൃഥ്വി ശാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഷിംറോന്‍ ഹെറ്റ്മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാട, ടോം കറന്‍/ മാര്‍ക്കസ് സ്റ്റോയിനിസ്, ആവേശ് ഖാന്‍, ആന്റിച്ച് നോക്കിയേ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊല്‍ക്കത്ത ടീം - ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 |കിരീടപ്പോരില്‍ ചെന്നൈയുടെ എതിരാളികളെ ഇന്നറിയാം; ഡല്‍ഹി ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ
Open in App
Home
Video
Impact Shorts
Web Stories