മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റൻ രോഹിത് ശര്‍മ, ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി, റോയല്‍ ചാലഞ്ചേ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരാണ് നേരത്തേ ഈ നേട്ടത്തിൽ എത്തിയിട്ടുള്ള മറ്റു ഇന്ത്യൻ താരങ്ങൾ. 222 സിക്‌സറുകളുമായി ഹിറ്റ്മാനാണ് ഇതിൽ ഒന്നാമന്‍. ധോണി 217ഉം കോലി 204ഉം സിക്‌സറുകള്‍ നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ തികച്ച ഏഴാമത്തെ താരമാണ് റെയ്‌ന. പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്ല്‍ (354 സിക്‌സര്‍), ആണ് ഈ നേട്ടത്തിൽ മുമ്പൻ. ഗെയ്ൽ ഈ നേട്ടത്തിൽ ബാക്കിയുള്ള താരങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ എബി ഡിവില്ലിയേഴ്‌സ് 240 സിക്സറുകളാണ് നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഗെയ്ലിന് 114 സിക്സറുകളുടെ ലീഡ്. രോഹിത് ശര്‍മ (222), എംഎസ് ധോണി (217), മുംബൈ ഇന്ത്യന്‍സിന്റെ കിറോണ്‍ പൊള്ളാര്‍ഡ് (204), വിരാട് കോലി (202) എന്നിവരാണ് നേരത്തേ ടൂര്‍ണമെന്റില്‍ 200 സിക്‌സറുകളിലെത്തിയിട്ടുള്ള മറ്റു കളിക്കാര്‍.
advertisement
അതേസമയം, ബാംഗ്ലൂരിനെതിരെ വാംഖഡെയില്‍ നടക്കുന്ന മത്സരത്തിൽ റെയ്‌ന 24 റണ്‍സെടുത്ത് പുറത്തായി. 18പന്തിൽ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയും സഹിതമാണ് താരം 24 റൺസെടുത്തത്. വമ്പന്‍ ഷോട്ടിനായുള്ള ശ്രമത്തിനിടെയാണ് റെയ്‌നയ്ക്കു വിക്കറ്റ് നഷ്ടമായത്. ഈ സീസണില്‍ കൂടുതൽ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. 14ാം ഓവറിലാണ് റെയ്‌നയെ അദ്ദേഹം പുറത്താക്കിയത്. ഹർഷലിൻ്റെ പന്ത് ഉയർത്തി അടിച്ച റെയ്ന ഡീപ്പ് മിഡ് വിക്കറ്റില്‍ ദേവ്ദത്ത് പടിക്കൽ പിടിച്ച് പുറത്തവുകയായിരുന്നു.
ബാംഗ്ലൂരിനെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍1 91 റണ്‍സാണ് സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയ്ക്ക് വൻ സ്കോർ നേടിക്കൊടുത്തത്. ജഡേജ 28 പന്തിൽ 68 റൺസെടുത്ത് പുറത്താകാതെ നിന്നു. അവസാന ഓവറിൽ 37 റൺസ് അടിച്ചുകൂട്ടിയാണ് ജഡേജ താണ്ഡവമാടിയത്. ഫാഫ് ഡുപ്ലെസി (50), റുതുരാജ് ഗെയ്ക്‌വാദ് (33), സുരേഷ് റെയ്‌ന (24), അമ്ബാട്ടി റായിഡു (14) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും അവസാന ഓവറില്‍ 37 റണ്‍സ് വഴങ്ങി ഹര്‍ഷല്‍ പട്ടേല്‍ നാണക്കേട് ഏറ്റുവാങ്ങി. അവസാന ഓവറില്‍ ഒന്നാം പന്തും രണ്ടാം പന്തും മൂന്നാം പന്തും സിക്‌സിന് പറത്തി ജഡേജ. മൂന്നാം പന്ത് നോബോളും ആയി. അടുത്ത പന്തും സിക്‌സ്. നാലാം പന്തില്‍ രണ്ട് റണ്‍സ്. പിന്നാലെ അഞ്ചാം പന്തില്‍ സിക്‌സ്, ആറാം പന്തില്‍ ഫോര്‍. അവസാന ഓവറില്‍ 37 റണ്‍സ്!. ശേഷിച്ച ഒരു വിക്കറ്റ് യുസ്‌വേന്ദ്ര ചഹല്‍ നേടി.
Summary- CSK's Suresh Raina joins Rohit Sharma, Dhoni and Virat Kohli in the elite club of 200 sixes in IPL
