ഇംഗ്ലണ്ട് താരങ്ങളായ ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ് എന്നിവരെ പരുക്കു മൂലം റോയൽസിന് നഷ്ടമായിരുന്നു. ബയോ ബബിള്‍ സംവിധാനത്തില്‍ കഴിയുന്നതിന്റെ ബുദ്ധിമുട്ട് ചൂണ്ടികാണിച്ച് ഇംഗ്ലണ്ടിന്റെ തന്നെ ലിയാം ലിവിങ്‌സറ്റണും നാട്ടിലേക്ക് തിരിച്ചു. രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം രൂഷമായതോടെ ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈയും നാട്ടിലേക്ക് തിരിച്ചിരുന്നു. ഇവര്‍ക്കാര്‍ക്കും പകരാക്കാരെ കൊണ്ടുവരാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. സ്റ്റോക്‌സിന് പകരം ദക്ഷിണാഫ്രിക്കന്‍ താരം റാസ്സി വാന്‍ ഡര്‍ ഡസ്സണ്‍ ടീമിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ റോയൽസ് പ്രതിസന്ധിയിലായി.
advertisement
കളിക്കാരെ ലോൺ എടുക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് മറ്റു ടീമുകളെ ബന്ധപ്പെട്ടതായി റോയൽസ് ടീം വൃത്തങ്ങൾ പറഞ്ഞു.
സീസണില്‍ രണ്ട് മത്സരങ്ങളില്‍ കൂടുതല്‍ കളിച്ച താരങ്ങളെ ലോണിലൂടെ സ്വന്തമാക്കാന്‍ കഴിയില്ല. ലോണിലെത്തിയ താരങ്ങള്‍ക്ക് ഈ സീസണില്‍ പിന്നീട് ഹോം ഫ്രാഞ്ചൈസിക്ക് എതിരെയുള്ള മത്സരത്തിൽ കളിക്കാനുമാവില്ല. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ രണ്ട് ജയം മാത്രമാണുള്ളത്. നാല് പോയിന്റുമായി ഇപ്പോൾ പോയിന്റ് പട്ടികയിൽ 7-ാം സ്ഥാനത്താണ്.
അതിനിടെ ടൂർണമെൻ്റ് ആദ്യ പകുതിയുടെ അവസാനത്തോട് അടുക്കുമ്പോൾ സിഎസ്‌കെ, ഡല്‍ഹി, ആര്‍സിബി ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതേസമയം, നിലവിലെ ചാമ്പ്യന്മാരായ മുംബൈ, ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത ടീമുകള്‍ക്കൊന്നും ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിട്ടില്ല.
ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലത്തിൽ 16.25 കോടി എന്ന റെക്കോർഡ് തുക മുടക്കി ക്രിസ് മോറിസിനെ ടീമിലെത്തിച്ച രാജസ്ഥാൻ അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ പോരാട്ടത്തിനിറങ്ങിയത്. നായക സ്ഥാനത്തേക്ക് യുവതാരം സഞ്ജു സാംസണെയാണ് അവർ തിരഞ്ഞെടുത്തത്. എന്നാല്‍ ടീമെന്ന നിലയില്‍ രാജസ്ഥാന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. നിലവിൽ പോയിൻ്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലാണ് ടീം.
ടൂർണമെൻ്റിൽ മോശം ഫോമിലാണ് ടീം കളിക്കുന്നതെങ്കിലും ടീമിൻ്റെ മൊത്തത്തില്ലുള്ള അന്തരീക്ഷം സന്തോഷകരവും തമാശകളാൽ നിറഞ്ഞതുമാണ്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന കാരണം ബയോ ബബിൾ സംവിധാനത്തിൽ നിൽക്കുന്ന ടീമുകൾ അവരുടെ കളിക്കാരുടെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി പലതരം വിനോദങ്ങളിലും കളികളിലും ഏർപ്പെടുത്താറുണ്ട്. ഇത് കൂടാതെ താരങ്ങൾ തമ്മിൽ തന്നെ രസകരമായ അഭിമുഖങ്ങളും നടത്താറുണ്ട്. ഇതെല്ലാം ടീമുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകർക്ക് മുന്നിൽ എത്തിക്കാറുമുണ്ട്.
രാജസ്ഥാൻ റോയൽസ് താരങ്ങളും അത്തരത്തിൽ അഭിമുഖങ്ങൾ നടത്തിയിരുന്നു. അതിൽ ഒന്ന് ഈയിടെ ടീം അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു. ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ താരമായ ഐപിഎല്ലിലെ ഏറ്റവും വിലപ്പെട്ട താരമായ ക്രിസ് മോറിസ് എന്നിവരായിരുന്നു അഭിമുഖത്തിൽ. താരങ്ങൾ പരസ്പരം നടത്തിയ അഭിമുഖത്തിൽ തങ്ങളുടെ ഇഷ്ട്ടങ്ങളെക്കുറിച്ചും ഐപിഎല്ലിലെ ബാക്കി കാര്യങ്ങളെ കുറിച്ചും മനസ്സ് തുറക്കുകയായിരുന്നു ഇരുവരും.
ഇതിൽ മോറിസ് പറഞ്ഞ ഒരു കാര്യമാണ് എല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ചത്. നിലവിലെ തന്റെ ഇഷ്ട ടി20 താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് ഇഷ്ട്ട താരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ഏറ്റവും ലാഭമുണ്ടാക്കി തരുന്ന താരങ്ങളാണ് ഇവരെന്നാണ് മോറിസ് അഭിപ്രായപ്പെട്ടത്.
'സഞ്ജു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാമത്തെ താരമാണ്. കാരണം ഏറെ നാളുകളായി അവനെ കാണുന്നു. ഇന്നത്തെ നിലയിലേക്ക് വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും അവന്റെ വളര്‍ച്ച മനോഹരമാണ്. ഹാര്‍ദിക് പാണ്ഡ്യയേയും വളരെ ഇഷ്ടമാണ്. വളരെ മികച്ച ഒരു എൻ്റർടെയ്നർ ആണ് ഹാർദിക്'-മോറിസ് പറഞ്ഞു.
Summary- Hit hard by foreign pull-outs, Rajasthan Royals seek to loan players from other teams.
