സീസണിൽ ഏറ്റവും അധികം തിരിച്ചടികൾ നേരിട്ട ടീമാണ് രാജസ്ഥാൻ. മൂന്ന് ഇംഗ്ലീഷ് താരങ്ങൾ ഇതിനോടകം ടൂർണമെന്റിൽ നിന്നും ഒഴിവായി. ടീമിന്റെ ബൗളിങ് യൂണിറ്റിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ചിരുന്ന ജോഫ്ര ആർച്ചർ ഈ സീസണിൽ ടീമിൽ മടങ്ങിയെത്തില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡാണ് ഈ വിവരം പുറത്ത് വിട്ടത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ കൈവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു. ബയോ സെക്യുര്‍ ബബിളിലെ സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ലിയാം ലിവിംങ്ങ്സ്റ്റണും രണ്ട് ദിവസം മുന്നേ ഇംഗ്ലണ്ടിലേക്ക് മടങ്ങിയിരുന്നു.
advertisement
ആദ്യ മത്സരത്തിൽ ഗംഭീര സെഞ്ച്വറി പ്രകടനം പുറത്തെടുത്ത സഞ്ജു, ബാക്കി മത്സരങ്ങളിൽ പ്രതീക്ഷക്കൊത്ത് ഉയർന്നിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ജയിച്ചെങ്കിലും സഞ്ജു നേടിയത് നാല് റണ്‍സ് മാത്രമായിരുന്നു. ചെന്നൈക്കെതിരെ അഞ്ച് പന്തില്‍ നേടിയത് ഒരു റണ്ണും. കഴിഞ്ഞ മത്സരത്തില്‍ ബാംഗ്ലൂരിനെതിരെ നന്നായി തുടങ്ങിയെങ്കിലും 18 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായി. ഇന്നത്തെ മത്സരത്തിലൂടെ വിമർശകർക്ക് മറുപടി നൽകാനാകും സഞ്ജുവിന്റെ ശ്രമം.
ചെന്നൈയുമായി നടന്ന അവസാന മൽസരത്തിൽ ഉജ്ജ്വല പോരാട്ടം നടത്തിയതിന്റെ ഊർജ്ജത്തിലാണ് കൊൽക്കത്ത ഇന്നിറങ്ങുക. ഇത്രയും നാൾ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന മധ്യനിര ഇപ്പോൾ ഫോമിലേക്കെത്തിയിരിക്കുകയാണ്. ചെന്നൈ ഉയർത്തിയ 221 റൺസ് പിന്തുടർന്ന കൊൽക്കത്ത 31 റൺസിൽ അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നടിഞ്ഞപ്പോൾ രക്ഷക്കെത്തിയത് ടീമിന്റെ മധ്യനിര തന്നെയായിരുന്നു. റസലും, കമ്മിൻസും, കാർത്തിക്കും നടത്തിയ ഗംഭീര പ്രകടനത്തിലൂടെ 202 റൺസ് വരെ ടീം എത്തിയിരുന്നു. ഈ പ്രതീക്ഷയിലാണ് ടീം ഇന്നിറങ്ങുന്നതും.
മറുഭാഗത്ത് മോശം ഫോമിന്റെ കാര്യത്തിൽ ഓയിൻ മോർഗനും ഒട്ടും മോശമല്ല. ക്യാപ്റ്റന്‍ എന്ന നിലയില്‍ മഹാമോശമാണ് മോര്‍ഗന്റെ പ്രകടനം. അവസാന പതിനൊന്ന് മത്സരങ്ങളില്‍ വെറും മൂന്ന് ജയം മാത്രമാണ് മോര്‍ഗന്‍ ടീമിനായി നേടിക്കൊടുത്തത്. ആകെ 45 റണ്‍സാണ് മോര്‍ഗന്‍ ഈ സീസണില്‍ നേടിയത്. ആര്‍ സി ബിക്കെതിരെ നേടിയ 29 റണ്‍സാണ് ടോപ് സ്‌കോര്‍.
ഇരു ടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 23 തവണയാണ്. ഇതില്‍ 12 തവണയും ജയം കെ കെ ആറിനായിരുന്നു. 10 തവണയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഒരു മത്സരം ഫലം കാണാതെ പോയി.
News summary: Rajasthan Royals won the toss and decided to bowl first.
