റോയൽ ചലഞ്ചേഴ്സ് ഉയർത്തിയ 165 റൺസിന്‍റെ വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ആറിന് 158 റൺസ് മാത്രമാണ് നേടാനായത്. യുസ് വേന്ദ്ര ചാഹല്‍ നേടിയ പ്രധാനപ്പെട്ട മൂന്ന് വിക്കറ്റുകളാണ് മല്‍സര ഗതി മാറ്റി മറിച്ചത്. ഷഹബാസ് അഹമദ്, ഗാര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. പതിവു പോലെ മായങ്ക് അഗര്‍വാളും (57), രാഹുലും (39) ചേർന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് സമ്മാനിച്ചത്. എന്നാൽ മധ്യനിര അവസരത്തിനൊത്ത് ഉയരാതെ പോയത് അവർക്ക് തിരിച്ചടിയായി മാറി. മാര്‍ക്രം 20 റണ്‍സെടുത്ത് പുറത്തായി.
advertisement
ഒന്നാം വിക്കറ്റില്‍ രാഹുലുമൊത്ത് 91 റണ്‍സ് മായങ്ക് നേടി. 39 റണ്‍സ് നേടിയ രാഹുല്‍ പുറത്തായതിന് പിന്നാലെ നിക്കോളാസ് പൂരനും പുറത്തായി. തൊട്ട് പിന്നാലെ അര്‍ധശതകം പൂര്‍ത്തിയാക്കിയ മായങ്കും പുറത്തായി. ഇതോടെ ഒന്നിന് 91 എന്ന നിലയില്‍ നിന്നും അവര്‍ നാലിന് 121 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീട്‍ പഞ്ചാബിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് ബാംഗ്ലൂര്‍ നേടിയത്. മാക്‌സ്‌വെല്‍(57) ആണ് ടോപ് സ്‌കോറര്‍. മാക്‌സ്‌വെല്‍ 33 പന്തില്‍ നിന്നാണ് 57 റണ്‍സ് നേടിയത്. മൂന്നു ഫോറും നാലു സിക്സറും ഉൾപ്പെടുന്നതായിരുന്നു ഓസീസ് താരത്തിന്‍റെ ഇന്നിംഗ്സ്. ദേവ്ദത്ത് പാടിക്കൽ 40 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ കോഹ്‌ലി 25 റണ്‍സെടുത്തു. ഡിവില്ലിയേഴ്‌സ് 23 റണ്‍സെടുത്തു. കിങ്‌സ് ഇലവന് വേണ്ടി മുഹമ്മദ് ഷമി, ഹെന്ററിക്വസ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.
'ധോണിയെ ഇനിയും CSKയിൽ പിടിച്ചുനിർത്തേണ്ട'; ലേലത്തിന് വിടണമെന്ന് മുൻ ക്രിക്കറ്റ് താരം
ഐപിഎൽ 14ാം സീസണിന് മുന്നോടിയായി മെഗാ ലേലം നടന്നാൽ, ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയെ റിലീസ് ചെയ്ത് ലേലത്തിന് വിടണമെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയെ ടീമിൽ നിലനിർത്തിയാൽ ചെന്നൈ സൂപ്പർ കിങ്സിന് 15 കോടി രൂപയോളം നഷ്ടമായിരിക്കുമെന്നും ചോപ്ര പറഞ്ഞു. ഐപിഎൽ സീസണിന് മുൻപ് ലേലം നടന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് അത് നിർണായകമായിരിക്കും. ടീമിൽ നിലനിർത്താൻ പറ്റിയ താരങ്ങൾ അധികം ചെന്നൈ നിരയിലില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
Also Read- എംഎസ് ധോണി കരിങ്കോഴി കൃഷിക്ക് ഒരുങ്ങുന്നു; 2000 കുഞ്ഞുങ്ങൾക്ക് ഓർഡർ നൽകി
'മെഗാ ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് മഹേന്ദ്രസിങ് ധോണിയെ ടീമിൽനിന്ന് റിലീസ് ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. മെഗാ ലേലത്തിൽ സ്വന്തമാക്കുന്ന താരത്തെ മൂന്നു വർഷം ടീമിനൊപ്പം നിലനിർത്താം. ധോണി ഇനിയും മൂന്നു വർഷം ടീമിനൊപ്പമുണ്ടാകുമോ? ധോണിയെ ടീമിൽനിന്ന് ഒഴിവാക്കണമെന്നല്ല ഞാൻ പറയുന്നത്. പക്ഷേ, അദ്ദേഹത്തെ ടീമില്‍ നിലനിർത്തിയാൽ നിങ്ങൾ 15 കോടി രൂപ നൽകേണ്ടി വരും' – സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ചോപ്ര ചൂണ്ടിക്കാട്ടി.