TRENDING:

IPL 2021 | ടോസ് നേടിയ ബാംഗ്ലൂർ ബൗളിംഗ് തിരഞ്ഞെടുത്തു

Last Updated:

Royal Challengers Bangalore won the toss and chose to bowl first | ബാംഗ്ലൂർ ടീമിൽ ഗ്ലെൻ മാക്‌സ്‌വെൽ, ജാമിസൺ, ക്രിസ്റ്റിയൻ, രജത് പാട്ടീധർ എന്നിവരുടെ അരങ്ങേറ്റം കൂടിയാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ.പി.എല്ലിന്റെ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബൗളിംഗ് തിരഞ്ഞെടുത്തു. ബാംഗ്ലൂർ ടീമിൽ ഗ്ലെൻ മാക്‌സ്‌വെൽ, ജാമിസൺ, ക്രിസ്റ്റിയൻ, രജത് പാട്ടീധർ എന്നിവരുടെ അരങ്ങേറ്റം കൂടിയാണ്.
advertisement

മുംബൈ ടീമിൽ ക്രിസ് ലിൻ, മാർക്കോ ജാൻസെൻ എന്നിവരും അരങ്ങേറും. ക്വിന്റൺ ഡിക്കോക്ക് ക്വറന്റീനിലായതിനാൽ കഴിഞ്ഞ സീസൺ മുഴുവൻ പുറത്തിരുന്ന ക്രിസ് ലിന്നാവും രോഹിത് ശർമ്മയുടെ കൂടെ മുംബൈയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.

ദേവ്ദത്ത് പടിക്കല്‍ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ ഇല്ല. പകരം മധ്യപ്രദേശിന്റെ യുവതാരം രജത് പാട്ടീധര്‍ ടീമിലെത്തി. മലയാളി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന് അരങ്ങേറാന്‍ അവസരം ലഭിക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും പരിശീലന മല്‍സരങ്ങളില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച രജത്തിന് ആര്‍.സി.ബി. അവസരം നല്‍കുകയായിരുന്നു.

advertisement

രോഹിത്തിനു കീഴില്‍ തുടര്‍ച്ചയായ എട്ടു ഓപ്പണിങ് മാച്ചുകളിലും തോറ്റു എന്ന റെക്കോർഡ് പേറിയാണ് മുംബൈയുടെ വരവ്. തോറ്റു കൊണ്ടു തുടങ്ങുകയെന്ന തങ്ങളുടെ പതിവുശൈലി മുംബൈ ഇത്തവണ മാറ്റുമോയെന്നാണ് അറിയാനുള്ളത്. മറുഭാഗത്ത് കോഹ്‌ലിയുടെ ആര്‍.സി.ബി. ഈ സീസണിൽ കിരീടം നേടാൻ ഉറച്ചാണ് ഇറങ്ങുന്നത്. ഇതിലേക്കുള്ള ആദ്യപടിയായി ജയിച്ചുകൊണ്ടു തുടങ്ങാനായാൽ അതു ആര്‍സിബിയുടെ കുതിപ്പിന് ഊര്‍ജം നൽകും.

രോഹിത്തും കോഹ്‌ലിയും തമ്മിൽ നേർക്കുനേർ വന്ന 14 ഐ.പി.എല്‍. മല്‍സരങ്ങളില്‍ 10ലും രോഹിത് വെന്നിക്കൊടി പാറിച്ചപ്പോൾ, നാലെണ്ണത്തില്‍ മാത്രമാണ് കോഹ്‌ലിക്ക് ജയിക്കാനായത്.

advertisement

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: ക്രിസ് ലിന്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, മാര്‍ക്കോ ജാന്‍സണ്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രജത് പതിധര്‍, എബി ഡിവില്ലിയഴ്‌സ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്വെല്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, വാഷിങ്ടണ്‍ സുന്ദര്‍, കൈല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ്, യുസ്വേന്ദ്ര ചഹല്‍.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Royal Challengers Bangalore won the toss and chose to bowl first in the opening match of IPL2021. The 14th season of the Indian Premier League is on at M A Chidambaram stadium in Chennai. All teams are under strict Covid protocol after the second wave broke in the country. IPL schedule was decided much before the second Covid outbreak

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ടോസ് നേടിയ ബാംഗ്ലൂർ ബൗളിംഗ് തിരഞ്ഞെടുത്തു
Open in App
Home
Video
Impact Shorts
Web Stories