TRENDING:

IPL 2021 RR vs PBKS: രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും ഇന്ന് നേർക്കുനേർ; വിജയം ആർക്കൊപ്പം?

Last Updated:

ഒരു തവണ ഐ പി എൽ കിരീടം സ്വന്തമാക്കിയിട്ടുള്ള രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം ജോഫ്ര ആർച്ചറിന്റെ അഭാവം ഒരു നഷ്ടമായി മാറിയേക്കാം. അവരുടെ ആദ്യ മത്സരത്തിൽ മുസ്താഫിസുർ റഹ്മാനും കളിക്കളത്തിലേക്ക് ഇറങ്ങുന്നില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഐ പി എൽ 2021 സീസണിലെ നാലാം മത്സരം ആവേശകരമാകും എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച വൈകുന്നേരം രണ്ട് യുവ ക്യാപ്റ്റന്മാർ കൊമ്പ് കോർക്കാൻ പോകുന്ന മത്സരത്തെ ആരാധകർ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് കെ എൽ രാഹുലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിങ്സിനെയാണ് നേരിടുക. ഇരുവശത്തും സൂപ്പർസ്റ്റാർ താരങ്ങളാണ് അണിനിരക്കുന്നത്.
advertisement

ഒരു തവണ ഐ പി എൽ കിരീടം സ്വന്തമാക്കിയിട്ടുള്ള രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ചിടത്തോളം ജോഫ്ര ആർച്ചറിന്റെ അഭാവം ഒരു നഷ്ടമായി മാറിയേക്കാം. അവരുടെ ആദ്യ മത്സരത്തിൽ മുസ്താഫിസുർ റഹ്മാനും കളിക്കളത്തിലേക്ക് ഇറങ്ങുന്നില്ല. അതുകൊണ്ടു തന്നെ ഉത്തരവാദിത്തം മുഴുവൻ ഓൾ റൗണ്ടർ ക്രിസ്മോറിസ്, ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ, ബെൻ സ്റ്റോക്സ് എന്നിവരുടെ ചുമലിലായിരിക്കും. ക്രിസ്മോറിസിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 16.25 കോടിയ്ക്കാണ്!

advertisement

അതേസമയം ക്യാപ്റ്റൻ എന്ന നിലയിൽ ആദ്യമായി ജേഴ്‌സി അണിയുന്ന സഞ്ജു സാംസൺ തന്റെ ടീമിനെ എത്തരത്തിൽ നയിക്കും എന്നറിയാൻ ആരാധകരെല്ലാം ആകാംക്ഷയിലാണ്. രാഹുൽ തെവാത്തിയ, റിയാൻ പരാഗ് എന്നിവർ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. അവരിൽ നിന്നും സമാനമായ പ്രകടനം ഇത്തവണയും രാജസ്ഥാൻ റോയൽസിന്റെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Also Read- IPL 2021| ഇനി 'ക്യാപ്റ്റൻ സഞ്ജു സാംസൺ'; ഐപിഎല്ലിൽ മലയാളി നായകനാകുന്നത് ആദ്യം; രാജസ്ഥാൻ പഞ്ചാബിനെ നേരിടും

advertisement

പഞ്ചാബ് കിങ്സ് കഴിഞ്ഞ ഐ പി എൽ സീസൺ ആരംഭിച്ചത് തുടർച്ചയായ തോൽവികളോടെയാണ്. 2014 സീസണിനു ശേഷം ഇതുവരെ അവസാന നാലിലേക്ക് യോഗ്യത നേടാൻ കഴിയാതിരുന്ന പഞ്ചാബ് ഒരു മികച്ച തുടക്കമാവും ഇത്തവണ ആഗ്രഹിക്കുക. 2020 സീസണിൽ മികച്ച സ്ട്രൈക്ക് റേറ്റ് തുടർച്ചയായി പാലിക്കാൻ ബുദ്ധിമുട്ട് നേരിട്ട രാഹുലിന്റെ മേൽ ടീമിന്റെ പൂർണമായ ഭാരം നൽകാതെ നിക്കോളാസ് പുരാൻ, ക്രിസ്ഗെയിൽ, മായങ്ക് അഗർവാൾ, ഡേവിഡ് മലൻ തുടങ്ങിയവർ മികച്ച പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓൾറൗണ്ടർ ജലജ് സക്സേന ആദ്യ ഇലവനിലെത്തിയേക്കും. മുഹമ്മദ് ഷമി നയിക്കുന്ന ബൗളിംഗ് നിരയുടെ ശേഷി കണ്ടറിയണം. മികച്ച താരങ്ങൾ ഉണ്ടായിട്ടും നിരാശ ബാക്കി നിൽക്കുന്ന ടീമിനെ ഇത്തവണ രാഹുൽ എങ്ങനെ അണിനിരത്തുന്നു എന്നറിയാൻ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നു.

advertisement

പ്രവചനം

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മഞ്ഞുവീഴ്‌ച ഒരു പ്രധാന ഘടകമായി പ്രവർത്തിച്ചേക്കാവുന്ന മത്സരത്തിൽ ഇരു ടീമുകളും ചെയ്‌സിങിനാണ് മുൻഗണന നൽകുക. കൊമ്പു കോർക്കുന്നത് ശക്തരായ രണ്ട് ടീമുകൾ ആയതുകൊണ്ടുതന്നെ മികച്ച പ്രകടനം പ്രതീക്ഷിക്കാം. ടീം സ്‌കോർ 200 കടക്കും എന്ന് തന്നെ പ്രതീക്ഷിക്കാവുന്നതാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് വിജയസാധ്യത അൽപ്പം കൂടുതലായിരിക്കും. അത് രാജസ്ഥാൻ റോയൽസ് ആണെങ്കിൽ വലിയ സ്‌കോറുകൾ അപ്രതീക്ഷിതമായി പിന്തുടർന്ന് വിജയിച്ചിട്ടുള്ള അനുഭവങ്ങളും അതിനുള്ള ശേഷിയും അവരെ തുണയ്ക്കാൻ സാധ്യതയുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 RR vs PBKS: രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്‌സും ഇന്ന് നേർക്കുനേർ; വിജയം ആർക്കൊപ്പം?
Open in App
Home
Video
Impact Shorts
Web Stories