കോവിഡ് ഭേദമായെത്തിയ ദേവ്ദത്ത് പടിക്കൽ ബാംഗ്ലൂരിനായി ഇന്ന് കളിക്കും. ആദ്യ മത്സരത്തിൽ പടിക്കലിന് പകരം ഇറങ്ങിയ രജത് പാട്ടീധർ പുറത്തിരിക്കും.
ഹൈദരാബാദ് നിരയിൽ മുഹമ്മദ് നബിക്ക് പകരം ജേസൺ ഹോൾഡറും സന്ദീപ് ശർമയ്ക്ക് പകരം ഷഹബാസ് നദീമും ഇറങ്ങും.
കൊൽക്കത്തയോട് ആദ്യ മത്സരത്തിൽ തോറ്റ ഹൈദരാബാദ് ഈ മത്സരത്തിൽ ജയം തേടിയാണ് ഇറങ്ങുന്നത്. മറുവശത്ത് ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നേടിയ ജയത്തിൻ്റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂർ ഇറങ്ങുന്നത്.
ഹൈദരാബാദിന്റെ ബൗളിങ് നിരയും ആർസിബിയുടെ ബാറ്റിങ് നിരയും തമ്മിലാവും പ്രധാന പോരാട്ടം. എ ബി ഡിവില്ലിയേഴ്സും ഗ്ലെൻ മാക്സ്വെല്ലും ആദ്യ മത്സരത്തിൽ തിളങ്ങിയത് ബാംഗ്ലൂരിൻ്റെ ആത്മവിശ്വാസമുയർത്തുന്നു. ആദ്യ മത്സരത്തിൽ നിറം മങ്ങിയ ഹൈദരാബാദ് ബൗളിംഗ് നിര ഇന്ന് അതിൻ്റെ കേട് തീർക്കാനാവും ഇറങ്ങുക. റാഷിദ് ഖാനും ഭുവനേശ്വർ കുമാറും നടരാജനും ചേരുന്ന ബൗളിംഗ് നിരയിലേക്ക് ഇന്ന് ജേസൺ ഹോൾഡർ കൂടി എത്തുന്നതോടെ ബാംഗ്ലൂർ ബാറ്റ്സ്മാൻമാരെ പിടിച്ച് കെട്ടനാവും എന്ന പ്രതീക്ഷയിലാവും ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറും സംഘവും ഇറങ്ങുക.
advertisement
പ്ലേയിങ് ഇലവൻ
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഷഹ്ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേൽ ക്രിസ്റ്റ്യന്‍, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: വൃദ്ധിമാന്‍ സാഹ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്‌റ്റോ, വിജയ് ശങ്കര്‍, ജേസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഷഹബാസ് നദീം.
Also Read- IPL 2021 | മുംബൈ ഇന്ത്യൻസ് താരങ്ങളുടെ വളർച്ചക്ക് പിന്നിലെ കാരണമെന്ത്? ഹർഷ ഭോഗ്ലെ പറഞ്ഞുതരും!
ഐപിഎല്ലിലെ മൂന്നാം മത്സരത്തില്‍ ഏറ്റുമുട്ടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്സ് ഹൈദരബാദും തമ്മിലുള്ള മത്സരത്തില്‍ വിജയം കൊല്‍ക്കത്തക്കൊപ്പം. കൊല്‍ക്കത്തയുടെ വലിയ സ്‌കോര്‍ പിന്തുടര്‍ന്ന ഹൈദരബാദിനെ മികച്ച ബൗളിംഗ് കൊണ്ട് വരിഞ്ഞു മുറുക്കിയാണ് കൊല്‍ക്കത്ത വിജയം സ്വന്തമാക്കിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഹൈദരബാദിനായി ജോണി ബെയര്‍സ്റ്റോയും മനീഷ് പാണ്ഡെയും അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും ഹൈദരാബാദിനെ വിജയതീരത്ത് എത്തിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. മധ്യ ഓവറുകളില്‍ അധികം റണ്‍സ് വിട്ടു കൊടുക്കാതെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൗളര്‍മാരാണ് മത്സരം കൊല്‍ക്കത്തയുടെ കയ്യില്‍ നിന്നും പോവാതെ കാത്തത്. കൊല്‍ക്കത്തക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ ബൗളിങ്ങില്‍ തിളങ്ങി.
സ്‌കോര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
20 ഓവറില്‍ 187/6
സണ്‍റൈസേഴ്സ് ഹൈദരാബാദ്
20 ഓവറില്‍ 177/5
