എന്നാൽ ഇക്കാര്യത്തെ കുറിച്ച് അറിഞ്ഞില്ലെന്നാണ് ബിസിസിഐയുടെ ഉന്നതവൃത്തങ്ങൾ അറിയിക്കുന്നത്. ഓസ്ട്രേലിയൻ കളിക്കാർ ഐപിഎലിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ഐപിഎലിലെ ശേഷിച്ച മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കും. പ്ലേ ഓഫും ഐപിഎൽ 2021 ന്റെ ഫൈനലും ഉൾപ്പെടെ 31 മത്സരങ്ങൾ ഗൾഫ് രാജ്യത്ത് നടക്കും. ഇംഗ്ലണ്ട്, വെയിൽസ് ക്രിക്കറ്റ് ബോർഡും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും ഉൾപ്പെടെ നിരവധി ക്രിക്കറ്റ് ബോർഡുകൾ തങ്ങളുടെ കളിക്കാരെ ഐപിഎലിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഐപിഎല്ലിന് ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരെ നഷ്ടപ്പെടാം.
advertisement
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ മാസത്തിൽ വെസ്റ്റ് ഇൻഡീസും അഫ്ഗാനിസ്ഥാനുമായി ഒരു ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചിരിക്കുന്നു. അതിലൂടെ വരാനിരിക്കുന്ന ടി 20 ലോകകപ്പിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നു. മാത്രമല്ല, ഈ കാലയളവിൽ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുന്നോടിയായി ഐപിഎല്ലിൽ നിന്നുള്ള ഓസി താരങ്ങൾ ദേശീയ ചുമതലകൾക്ക് മുൻഗണന നൽകുമെന്ന് ഓസ്‌ട്രേലിയയുടെ ചീഫ് സെലക്ടർ ട്രെവർ ഹോൺസ് സൂചന നൽകിയതായി ക്രിക്കറ്റ് ഡോട്ട് കോം അറിയിച്ചു. ഇതിനർത്ഥം ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ എന്നിവർക്ക് ഐപിഎൽ 2021 ന്റെ രണ്ടാം പാദം നഷ്ടപ്പെടുത്തേണ്ടിവരുമെന്നാണ്.
എന്നിരുന്നാലും, ഒക്ടോബറിൽ പരമ്പര ആതിഥേയത്വം വഹിക്കാനുള്ള ഓസ്‌ട്രേലിയയുടെ പദ്ധതികളെക്കുറിച്ച് ബിസിസിഐക്ക് അറിയില്ലെന്നാണ് റിപ്പോർട്ട്. ത്രിരാഷ്ട്ര പരമ്പരയെക്കുറിച്ച് ബോർഡിന് വിവരമൊന്നുമില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി ഇൻസൈഡ്സ്പോർട്ട് പറയുന്നു. ഐപിഎൽ 2021 ന്റെ ബാക്കി കളിക്കാരുടെ ലഭ്യതയെക്കുറിച്ചും അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു.
കൂടാതെ, പദ്ധതി പ്രകാരം ത്രിരാഷ്ട്ര പരമ്പരയുമായി മുന്നോട്ട് പോയാൽ, വെസ്റ്റ് ഇൻഡീസിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള കളിക്കാർ ഐപിഎൽ 2021 ൽ നിന്ന് പിന്മാറാനുള്ള സാഹചര്യവും ഉണ്ടാകും. ഫ്രാഞ്ചൈസികൾക്ക് ഇത് കനത്ത പ്രഹരമായിരിക്കും. പ്രമുഖ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാൻ, ആൻഡ്രെ റസ്സൽ, കീറോൺ പൊള്ളാർഡ്, ഷിമ്രോൺ ഹെറ്റ്മിയർ എന്നിവരില്ലാതെ കളത്തിലിറങ്ങുക. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ ഇക്കാര്യത്തിൽ ഓസ്ട്രേലിയൻ ബോർഡുമായി വൈകാതെ ചർച്ച നടത്തിയേക്കുമെന്നാണ് വിവരങ്ങൾ.

